സര്‍പ്രൈസ്! ആദ്യമായി ആയുഷ് ബദോനി ഇന്ത്യന്‍ ടീമില്‍

പരിക്കേറ്റ് പുറത്തായ വാഷിങ്ടന്‍ സുന്ദറിന്റെ പകരക്കാരന്‍
Ayush Badoni Maiden India Call Up
Ayush Badonix
Updated on
1 min read

മുംബൈ: പരിക്കേറ്റ് പുറത്തായ വാഷിങ്ടന്‍ സുന്ദറിനു പകരം ആയുഷ് ബദോനിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ ശേഷിക്കുന്ന രണ്ട് ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമിലേക്കാണ് താരെത്ത ഉള്‍പ്പെടുത്തിയത്.

ഇതാദ്യമായാണ് ആയുഷ് ബദോനിക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കുന്നത്. വരിയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വാഷിങ്ടന്‍ സുന്ദര്‍ പുറത്തായത്.

26കാരനായ ബദോനി ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായിരുന്നപ്പോള്‍ നിലവിലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ അവിടെ മെന്ററായി പ്രവര്‍ത്തിച്ചിരുന്നു. താരത്തിന്റെ ബാറ്റിങ് ആവറേജ് 57.96 ആണ്. വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റിങിലും ബൗളിങിലും താരം തിളങ്ങിയിരുന്നു.

ഓഫ് സ്പിന്നര്‍ ഓള്‍ റൗണ്ടറായ ബദോനി കഴിഞ്ഞ ഒരു വര്‍ഷമായി സ്ഥിരത പുലര്‍ത്തുന്ന താരമാണ്. ഇതാണ് താരത്തിനു ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. അടുത്ത രണ്ട് മത്സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ എത്തുമോ എന്നു ഉറപ്പില്ല.

Ayush Badoni Maiden India Call Up
ഹാട്രിക്ക് വിക്കറ്റെടുത്ത് നന്ദനി ശര്‍മ; വനിതാ പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രം (വിഡിയോ)

തിലക് വര്‍മ, ഋഷഭ് പന്ത് എന്നിവര്‍ക്കു പിന്നാലെയാണ് വാഷിങ്ടന്‍ സുന്ദറിനും പരിക്കേറ്റത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ താരം പ്ലെയിങ് ഇലവനില്‍ കളിച്ചിരുന്നു. മത്സരത്തിനിടെയാണ് താരം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്.

മത്സരത്തില്‍ അഞ്ചോവര്‍ പന്തെറിഞ്ഞ് വാഷിങ്ടന്‍ കളം വിട്ടിരുന്നു. പിന്നീട് കളിക്കാനിറങ്ങിയില്ല. ബാറ്റിങ് സമയത്ത് എട്ടാം സ്ഥാനത്താണ് താരം ഇറങ്ങിയത്. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ താരത്തിനു നഷ്ടമാകും.

പരമ്പര തുടങ്ങും മുന്‍പാണ് തിലക് വര്‍മയും പിന്നാലെ ഋഷഭ് പന്തും പരിക്കിനെ തുടര്‍ന്നു ടീമില്‍ നിന്നു പുറത്തായത്. ഇരുവര്‍ക്കും വയറിനാണ് പരിക്കേറ്റത്.

Ayush Badoni Maiden India Call Up
'വിരാട് കോഹ്‌ലി വെറെ ലെവൽ ബാറ്റർ, പെട്ടെന്ന് ഔട്ടാക്കാനൊന്നും പറ്റില്ല'
Summary

Ayush Badoni replaces injured Washington Sundar in India’s ODI squad for matches against New Zealand in Rajkot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com