വൃദ്ധിമാന്‍ സാഹ എക്സ്
Sports

'നന്ദി ക്രിക്കറ്റ്, എല്ലാവര്‍ക്കും നന്ദി'- വൃദ്ധിമാന്‍ സാഹ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും മതിയാക്കി

ഇന്നിങ്സ് ജയത്തോടെ ബംഗാള്‍ ടീമിന്‍റെ പടിയിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അന്താരാഷ്ട്ര പോരാട്ടങ്ങള്‍ക്കു പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വൃദ്ധിമാന്‍ സാഹ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു നേരത്തെ വിരമിച്ച 40കാരന്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റും മതിയാക്കി.

രഞ്ജി ട്രോഫി പോരാട്ടത്തില്‍ പഞ്ചാബിനെതിരെ ബംഗാള്‍ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ക്രിക്കറ്റ് കളിക്കാരനെന്ന റോള്‍ അവസാനിപ്പിക്കുന്നതായി താരം പ്രഖ്യാപിച്ചത്.

അവസാന രഞ്ജി പോരാട്ടം ബാറ്ററനെന്ന നിലയില്‍ നിരാശപ്പെടുത്തുന്നതായിരുന്നു. പഞ്ചാബിനെതിരെ താരം പൂജ്യത്തിനു പുറത്തായി. ബംഗാളിനു ഒരിന്നിങ്‌സേ ബാറ്റ് ചെയ്യേണ്ടി വന്നുള്ളു.

'നന്ദി ക്രിക്കറ്റ്, എല്ലാവര്‍ക്കും നന്ദി'- എന്ന കുറിപ്പോടെ താരം വിരമിക്കല്‍ നോട്ട് എക്‌സില്‍ പോസ്റ്റ് ചെയ്തു. എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു.

40 ടെസ്റ്റുകളും 9 ഏകദിന മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. ടെസ്റ്റില്‍ 56 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്തു. 3 സെഞ്ച്വറികളും 6 അര്‍ധ സെഞ്ച്വറികളും. 117 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 1353 റണ്‍സ്. ഏകദിനത്തില്‍ 41 റണ്‍സ്.

142 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 7169 റണ്‍സ്. 14 സെഞ്ച്വറികള്‍ 44 അര്‍ധ സെഞ്ച്വറികള്‍. ഉയര്‍ന്ന സ്‌കോര്‍ 203 റണ്‍സ്.

ഗുജറാത്ത് ടൈറ്റന്‍സിനായാണ് താരം ഐപിഎല്‍ കളിച്ചത്. ടീമിനൊപ്പം ഐപിഎല്‍ കിരീട നേട്ടത്തില്‍ പങ്കാളി. 2008 ഉദ്ഘാടന സീസണ്‍ മുതല്‍ കഴിഞ്ഞ സീസണ്‍ വരെ താരം ഐപിഎല്‍ കളിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT