ഫോട്ടോ: ട്വിറ്റർ 
Sports

തോല്‍വിയും കിരീട നഷ്ടവും മാത്രമല്ല; നാണക്കേടിന്റെ ഈ കണക്കും ഇന്ത്യയ്ക്കുണ്ട്

തോല്‍വിയും കിരീട നഷ്ടവും മാത്രമല്ല; നാണക്കേടിന്റെ ഈ കണക്കും ഇന്ത്യയ്ക്കുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

സതാംപ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട പോരാട്ടത്തില്‍ ഇന്ത്യക്ക് ഒരു നാണക്കേടിന്റെ റെക്കോര്‍ഡും. എട്ട് വിക്കറ്റിനാണ് കിവികള്‍ ഇന്ത്യയെ കീഴടക്കി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയത്. 

മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും ബാറ്റ് വീശിയ ഇന്ത്യയുടെ ഒരു ബാറ്റ്‌സ്മാനും അര്‍ധ ശതകം നേടാന്‍ സാധിച്ചില്ല. അര്‍ധ സെഞ്ച്വറിയോ അതിന് മുകളിലോ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഒരാള്‍ക്കും കഴിയാതെ പോയി.

മൂന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് രണ്ട് ഇന്നിങ്‌സിലുമായി 40ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒന്നാം ഇന്നിങ്‌സില്‍ 44 റണ്‍സ് കണ്ടെത്തി. ആറ് റണ്‍സ് അകലെ വച്ച് കെയ്ല്‍ ജാമിസണ്‍ ഇന്ത്യന്‍ നായകനെ മടക്കി. വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികെ വരെ എത്തി. 49 റണ്‍സിലാണ് രഹാനെ ആദ്യ ഇന്നിങ്‌സില്‍ വീണത്. 

രണ്ടാം ഇന്നിങ്‌സില്‍ 40ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരം ഋഷഭ് പന്താണ്. രണ്ടാം ഇന്നിങ്‌സില്‍ പന്ത് 41 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച വ്യക്തിഗത സ്‌കോര്‍ നേടിയ താരം രോഹിത് ശര്‍മയാണ്. 30 റണ്‍സാണ് ഹിറ്റ്മാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 

2018ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റിലും സമാന രീതിയിലായിരുന്നു. അന്നും രണ്ട് ഇന്നിങ്‌സിലുമായി ഒരു താരവും 50ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 107ഉം രണ്ടാം ഇന്നിങ്‌സില്‍ 130 റണ്‍സിനും പുറത്തായി. ഇംഗ്ലണ്ട് മത്സരം ഒരിന്നിങ്‌സിനും 159 റണ്‍സിനും വിജയം പിടിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികള്‍ക്ക് അധിക സമ്മര്‍ദം'; സിബിഎസ്ഇ ത്രിഭാഷാ പദ്ധതി ഒന്‍പതാം ക്ലാസില്‍ തുടങ്ങരുതെന്ന് സുപ്രീംകോടതി

ഫുട്ബോൾ ടൂർണമെൻ്റിന്റെ ആവേശം ഇനി വെള്ളിത്തിരയിലേക്ക്; 'വിസിൽ' ടൈറ്റിൽ പോസ്റ്റർ

തൊടുപുഴ നഗരസഭയിൽ ചെയർപേഴ്സനെ മാറ്റാനുള്ള യുഡിഎഫ് നീക്കങ്ങൾക്ക് താൽക്കാലിക വിരാമം

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍, 150 അടി ഉയരത്തില്‍ തൂങ്ങി കിടന്നത് അര മണിക്കൂര്‍; ഐശ്വര്യയ്ക്ക് പകരം ചാടിയ ഡ്യൂപ്പ് പറയുന്നു

'ഭാര്യ കഴി‍ഞ്ഞാൽ ഒരു നോട്ടം കൊണ്ട് എന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തി'; ജിസ് ജോയ് പറയുന്നു