ഫോട്ടോ: പിടിഐ 
Sports

'ടൈറ്റ് ഷെഡ്യൂള്‍;; വിന്‍ഡീസിന് പിന്നാലെ സൗത്ത് ആഫ്രിക്ക;  ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ...; ഇന്ത്യയുടെ ടെസ്റ്റ് പരമ്പരകള്‍ ഇങ്ങനെ

കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഫൈനലില്‍ എത്തിയ ടീമാണ് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:2023-25 വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യ ജൂലൈ മുതല്‍ ഇറങ്ങുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരീക്ഷണ ശാല കരീബിയന്‍ മണ്ണാണ്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലൈയില്‍ ആരംഭിക്കും.

ജൂലൈ 12ന് ടെസ്റ്റ് പോരാട്ടങ്ങളോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 20 മുതല്‍. ഈ ടെസ്റ്റ് പരമ്പരയാണ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടങ്ങള്‍.

കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഫൈനലില്‍ എത്തിയ ടീമാണ് ഇന്ത്യ. ന്യൂസിലന്‍ഡിനോടും ഓസ്‌ട്രേലിയയോടും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.

വിന്‍ഡീസിന് പിന്നാലെ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയുമായാണ് ടെസ്റ്റ് മത്സരം. ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ മത്സരം.  ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് 5 ടെസ്റ്റ്് മത്സരങ്ങളാണ് കളിക്കുക. 

സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തിലാണ് ബംഗ്ലാദേശിനെതിരെയുള്ള മത്സരം. ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. അതിന് പിന്നാലെ നവംബറിനും ജനുവരിക്കും ഇടയില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പോകും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ