Xavi Hernandez source: x
Sports

ഇന്ത്യന്‍ ടീം കോച്ചാകാന്‍ ഷാവിക്കും ആഗ്രഹം! ബാഴ്‌സലോണ ഇതിഹാസം വരുമോ?

ഷാവിയുടെ അപേക്ഷ കിട്ടിയതായി എഐഎഫ്എഫ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാഴ്‌സലോണ ഇതിഹാസവും സ്പാനിഷ് മധ്യനിരയിലെ എന്‍ജിനുമായിരുന്ന ഷാവി ഹെര്‍ണാണ്ടസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാകുമോ? അവിശ്വസനീയമെന്നു ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല. കാരണം ഇന്ത്യന്‍ പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ ഷാവിയുമുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്.

എഐഎഫ്എഫ് ടെക്‌നിക്കല്‍ കമ്മിറ്റി ഷാവിയുടെ പേര് കണ്ട് അമ്പരന്നു പോയെന്നാണ് റിപ്പോര്‍ട്ട്. ഷാവി ഇമെയിലായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നു എഐഎഫ്എഫ് ടീം ഡയറക്ടര്‍ സുബ്രത പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മനോലോ മാര്‍ക്വേസ് രാജിവച്ച ഒഴിവിലേക്കാണ് ഇന്ത്യ പരിശീലകനെ തേടുന്നത്.

പ്രതിഭാധനനായ താരവും പരിശീലകനായി പെരുമയിലേക്ക് ഉയരുന്ന ഒരാളുമായ ഷാവിയെ പോലെ ഒരാള്‍ ടീമിന്റെ കോച്ചാകുന്നത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. എന്നാല്‍ മുന്‍ ബാഴ്‌സ നായകനു നല്‍കേണ്ട പ്രതിഫലമാണ് എഐഎഫ്എഫിനെ വിഷയത്തില്‍ പിന്നോട്ടടിക്കുന്നത്. ആരാധകരും ഫുട്‌ബോള്‍ പണ്ഡിതരും ഈ നീക്കത്തെ സ്വാഗതം ചെയ്യുമെന്നും ഉറപ്പാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി തടസമായി നില്‍ക്കുന്നു എന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ നല്‍കുന്ന സൂചനകള്‍.

പരിശീലക കരിയര്‍ ഖത്തറിലെ അല്‍ സാദിലൂടെയാണ് ഷാവി ആരംഭിച്ചത്. 100 മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ചു. 7 കിരീടങ്ങളും സമ്മാനിച്ചു. പിന്നീട് ബാഴ്‌സലോണയുടെ പരിശീലകനായി. ബാഴ്‌സയുടെ മോശം സമയത്താണ് ഷാവി സ്ഥാനമേറ്റത്. പഴയ പ്രതാപത്തിലേക്ക് ഷാവിക്ക് ടീമിനെ എത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ കിരീട നേട്ടമുണ്ട്. ഭാവിയിലേക്കുള്ള അടിത്തറയും അദ്ദേഹം ടീമിലുണ്ടാക്കിയിരുന്നു.

Football News: Xavi Hernandez applied for the role of India's new head coach after Manolo Marquez's departure from the role.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT