ഫോട്ടോ: ട്വിറ്റർ 
Sports

റെക്കോർഡ‍് ബുക്കിൽ സച്ചിനൊപ്പം; രഞ്ജിയിൽ അരങ്ങേറ്റം ​ഗംഭീരമാക്കി അണ്ടർ 19 നായകൻ യഷ് ​ദുൾ; സെഞ്ച്വറി

ഡൽഹിക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത യഷ് 133 പന്തിൽ നിന്നാണ് സെഞ്ച്വറി അടിച്ചത്. 150 പന്തുകൾ നേരിട്ട് 18 ഫോറുകളടക്കം 113 റൺസെടുത്ത ശേഷമാണ് താരം പുറത്തായത്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി തിളങ്ങി യുവതാരവും അണ്ടർ 19 ലോകകപ്പ് ജയിച്ച ക്യാപ്റ്റനുമായ യഷ് ദുൾ. ഗുവാഹത്തി എസിഎ സ്റ്റേഡിയത്തിൽ തമിഴ്‌നാടിനെതിരായ മത്സരത്തിലാണ് 19കാരനായ യഷ് ദുൾ ‍ഡൽഹിക്കായി അരങ്ങേറി ശതകം തികച്ചത്.

ഡൽഹിക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത യഷ് 133 പന്തിൽ നിന്നാണ് സെഞ്ച്വറി അടിച്ചത്. 150 പന്തുകൾ നേരിട്ട് 18 ഫോറുകളടക്കം 113 റൺസെടുത്ത ശേഷമാണ് താരം പുറത്തായത്. നാലാം വിക്കറ്റിൽ ജോണ്ടി സിദ്ധുവിനൊപ്പം 119 റൺസിന്റെ കൂട്ടുകെട്ട് തീർത്ത ശേഷമാണ് യഷ് മടങ്ങിയത്. 

സെഞ്ച്വറി നേടിയതോടെ അപൂർവ നേട്ടവും താരത്തെ തേടിയെത്തി. രഞ്ജി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന യുവ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കർ, പൃഥ്വി ഷാ എന്നിവർക്കൊപ്പം റെക്കോർ‍ഡ് ബുക്കിൽ താരം തന്റെ പേരും എഴുതി ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

SCROLL FOR NEXT