യശസ്വി ജയ്സ്വാള്‍ പിടിഐ
Sports

കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പം യശസ്വി; ധരംശാലയില്‍ കാത്തിരിക്കുന്നത് നിരവധി നേട്ടങ്ങള്‍

37 റണ്‍സെടുത്താണ് താരം റെക്കോര്‍ഡിനൊപ്പം എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു മറ്റൊരു നേട്ടം. ഉഭയകക്ഷി പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ താരമെന്ന കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പം യശസ്വിയും എത്തി.

നാലാം ടെസ്റ്റില്‍ 37 റണ്‍സെടുത്താണ് താരം റെക്കോര്‍ഡിനൊപ്പം എത്തിയത്. അഞ്ചാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകള്‍ കളിക്കാനിരിക്കെ റെക്കോര്‍ഡ് അടുത്ത ടെസ്റ്റില്‍ തന്നെ സ്വന്തമാക്കാനുള്ള അവസരവും യശസ്വിക്കുണ്ട്.

നിലവില്‍ കോഹ്‌ലിയും യശസ്വിയും 655 റണ്‍സ് നേടിയിട്ടുണ്ട്. 700 എന്ന മാന്ത്രിക സംഖ്യയില്‍ എത്താനുള്ള അവസരവും യശസ്വിക്കുണ്ട്. കോഹ്‌ലി ഈ പരമ്പര കളിക്കുന്നില്ല എന്നതിനാല്‍ റെക്കോര്‍ഡ് സ്വന്തം പേരില്‍ ഉറപ്പിക്കാന്‍ യുവ താരത്തിനു അവസരം നല്‍കുന്നു. 2016-17 സീസണിലെ ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിലാണ് കോഹ്‌ലി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉഭയകക്ഷി പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം നിലവില്‍ സുനില്‍ ഗാവസ്‌കറിന്റെ പേരിലാണ്. ഈ റെക്കോര്‍ഡും ധരംശാലയിലെ അഞ്ചാം പോരില്‍ തകര്‍ക്കാനുള്ള അവസരം യശശ്വിക്കുണ്ട്.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം യശസ്വിക്കുണ്ട്. റെക്കോര്‍ഡില്‍ ഗ്രാം ഗൂച്, ജോ റൂട്ട് എന്നിവരാണ് നിലവില്‍ ഒന്നാമത്. ഗൂച്ച് 1990ല്‍ നേടിയ 752 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. റൂട്ട് 2021-22 സീസണില്‍ നേടിയ 737 റണ്‍സ് രണ്ടാമത്. അടുത്ത കളിയില്‍ ഈ റെക്കോര്‍ഡുകളും താരം തകര്‍ത്തേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം