സഞ്ജു സാംസൺ ഫയൽ
Sports

സഞ്ജു, യശ്വസി, ദുബെ ഇന്‍, പുറത്താകുന്ന മൂന്ന് പേര്‍ ആരെല്ലാം?; വരുന്ന മൂന്ന് മത്സരങ്ങളില്‍ ടീം ഇന്ത്യയുടെ തന്ത്രം എന്ത്?

13 റണ്‍സിന്റെ തോല്‍വിയുടെ ഷോക്കില്‍ നിന്ന് ഗംഭീര തിരിച്ചുവരവാണ് സിംബാബ്‌വെക്കെതിരായ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ കാഴ്ചവെച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 13 റണ്‍സിന്റെ തോല്‍വിയുടെ ഷോക്കില്‍ നിന്ന് ഗംഭീര തിരിച്ചുവരവാണ് സിംബാബ്‌വെക്കെതിരായ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ കാഴ്ചവെച്ചത്. സിംബാബ്‌വെക്കെതിരായ രണ്ടാമത്തെ ടി20 മത്സരത്തില്‍ നൂറ് റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ്.

ജൂലൈ 10, ജൂലൈ 13, ജൂലൈ 14 എന്നി ദിവസങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. വരുന്ന മത്സരങ്ങളെല്ലാം ജയിച്ച് ആദ്യത്തെ തോല്‍വിയുടെ ക്ഷീണം പൂര്‍ണമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ടി20 ലോകകപ്പിന് ശേഷമുള്ള ആദ്യ ടി20 പരമ്പര ആയത് കൊണ്ട് വരുന്ന മത്സരങ്ങളില്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നുണ്ടാവില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വരുന്ന മൂന്ന് മത്സരങ്ങളില്‍ ആദ്യം നിശ്ചയിച്ച മുഴുവന്‍ താരങ്ങളോടെയായിരിക്കും ഇന്ത്യന്‍ ടീം കളിക്കളത്തില്‍ ഇറങ്ങുക. യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നവരില്‍ ഇവരെ മൂന്ന് പേരെ മാത്രമാണ് സിംബാബ് വെ പര്യടനത്തിനായുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബാര്‍ബഡോസില്‍ നിന്ന് പുറപ്പെടാന്‍ വൈകിയത് മൂലം ഇവരെ സിംബാബ്‌വെക്കെതിരായ ആദ്യ രണ്ടു കളികളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കൂടാതെ നാട്ടില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും മുംബൈയില്‍ വിക്ടറി പരേഡില്‍ പങ്കെടുക്കാനുമുള്ളതും ആദ്യ രണ്ടുകളികളില്‍ നിന്ന് മൂവരെയും ഒഴിവാക്കാന്‍ മറ്റൊരു കാരണമായി.

ഇവര്‍ മൂവരും ടീമിന്റെ ഭാഗമാകുന്നതോടെ ഹര്‍ഷിത് റാണ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ എന്നിവര്‍ ഇന്ത്യയിലേക്ക് മടങ്ങും. യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരുടെ ഒഴിവില്‍ ഇവരെ മൂന്നുപേരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ സായ് സുദര്‍ശന്‍ മാത്രമാണ് ആദ്യ 11 അംഗ ടീമില്‍ ഇടംപിടിച്ചത്. രണ്ടാമത്തെ ടി20 മത്സരത്തിലാണ് സായ് സുദര്‍ശന്‍ കളിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT