ഫോട്ടോ: ട്വിറ്റർ 
Sports

’ഞങ്ങളിൽ ഒരാളെ ലക്ഷ്യമിട്ട് ആക്രമിച്ചാൽ, 11 പേരും ഒന്നിച്ച് എതിർക്കും’- ഇം​ഗ്ലണ്ട് താരങ്ങളോട് കെഎൽ രാഹുൽ

’ഞങ്ങളിൽ ഒരാളെ ലക്ഷ്യമിട്ട് ആക്രമിച്ചാൽ, 11 പേരും ഒന്നിച്ച് എതിർക്കും’- ഇം​ഗ്ലണ്ട് താരങ്ങളോട് കെഎൽ രാഹുൽ

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഉജ്ജ്വല വിജയമാണ് ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന ​ദിവസത്തിൽ സ്ലെഡ്ജിങിലൂടെ ഇന്ത്യൻ താരങ്ങളുടെ ആത്മവിശ്വാസം തകർക്കാനുള്ള ശ്രമങ്ങൾ ഇം​ഗ്ലണ്ട് താരങ്ങൾ നിരന്തരം നടത്തിയിരുന്നു. കളി കൈവിട്ടു പോകുമെന്ന തോന്നലിന് പിന്നാലെയായിരുന്നു ഇം​ഗ്ലീഷ് താരങ്ങളുടെ ഇത്തരം ശ്രമങ്ങൾ. എന്നാൽ ഇന്ത്യൻ താരങ്ങൾ തിരിച്ചും മറുപടി പറഞ്ഞു.

ഇംഗ്ലീഷ് നിരയിലെ വെറ്ററൻ താരം ജയിംസ് ആൻഡേഴ്സനും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും തമ്മിലാണ് ആദ്യം കളത്തിൽ മുഖാമുഖമെത്തിയത്. പിന്നാലെ നാലാം ദിനത്തിൽ പന്തു കൊണ്ട് വരിഞ്ഞു മുറുക്കിയ ജസ്പ്രിത് ബുമ്രയുമായി ആൻഡേഴ്സൻ കോർത്തു. അന്ന് ഒന്നും മിണ്ടാതെ മടങ്ങിയ ബുമ്രയ്‌ക്കെതിരെ അവസാന ദിനം ജോസ് ബട്‍ലറും മാർക്ക് വുഡും രംഗത്തെത്തിയതോടെ വാക്പോര് പൂർണം. മത്സരത്തിന്റെ അവസാന ദിനം ബുമ്രയും മുഹമ്മദ് ഷമിയും ചേർന്നുള്ള അർധ സെഞ്ച്വറി കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെയാണ് ജോസ് ബട്‍ലറിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് താരങ്ങൾ വാക്പോരിന് തുടക്കമിട്ടത്. 

ഇപ്പോഴിതാ ഇക്കാര്യത്തിൽ ഇം​ഗ്ലണ്ടിന് മുന്നറിയിപ്പുമായി എത്തുകയാണ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുൽ. ചെറിയ തോതിലുള്ള വാക് പോരുകളൊന്നും ഇന്ത്യൻ ടീം ഗൗനിക്കുന്നില്ലെന്ന് രാഹുൽ വ്യക്തമാക്കി. അതേസമയം, കൂട്ടത്തിൽ ഒരാളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചാൽ ടീമിലുള്ള 11 പേരും ഒരുമിച്ച് നിന്ന് എതിർക്കുമെന്നും രാഹുൽ മുന്നറിയിപ്പു നൽകി. 

‘രണ്ട് കരുത്തരായ ടീമുകൾ നേർക്കുനേർ വരുമ്പോൾ ഇത്തരം നിമിഷങ്ങളൊക്കെ സ്വാഭാവികമാണ്. കളിയിൽ പരമാവധി മികവു പുറത്തെടുത്ത് ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുമ്പോൾ വാക്കുകൾ കൊണ്ടുള്ള ആക്രമണവും ഉണ്ടായേക്കാം. ഇരു ടീമുകളും വിജയത്തിനായി എത്രമാത്രം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണത്. ഇത്തരം ചെറിയ വാക്പോരുകൾ ഞങ്ങൾ ഗൗനിക്കുന്നില്ല. പക്ഷേ ഞങ്ങളുടെ കൂട്ടത്തിൽ ഒരാളെ ലക്ഷ്യമിട്ട് ആക്രമിച്ചാൽ, ഞങ്ങൾ 11 പേരും ഒന്നിച്ചുതന്നെ എതിർത്തിരിക്കും’ – രാഹുൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി