ഫയല്‍ ചിത്രം 
Sports

'നീ ലോകകപ്പ് കളിക്കും, 3 മത്സരം കഴിഞ്ഞപ്പോള്‍ തന്നെ ധോനി ഉറപ്പ് നല്‍കി'; ഹര്‍ദിക് പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍

കരിയറിലെ ആദ്യ ഓവറില്‍ തന്നെ 21 റണ്‍സ് വഴങ്ങിയ ബൗളര്‍ ഞാനായിരിക്കും എന്ന് തോന്നുന്നു

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ടീമിലേക്ക് എത്തുന്ന സമയം ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയില്‍ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ച് പറഞ്ഞ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ആദ്യ മൂന്ന് മത്സരങ്ങള്‍ താന്‍ കളിച്ച് കഴിഞ്ഞപ്പോള്‍ തന്നെ ലോകകപ്പ് ടീമില്‍ ഞാനുണ്ടാവും എന്ന് ധോനി പറഞ്ഞതായാണ് ഹര്‍ദിക് പറയുന്നത്. 

സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, യുവി, ധോനി, കോഹ്‌ലി, നെഹ്‌റ എന്നിവരെല്ലാമാണ് ഞാന്‍ ടീമിനൊപ്പം ചേരുമ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ടായത്. ഇന്ത്യന്‍ ടീമിലേക്ക് എത്തിയത് തന്നെ എനിക്ക് വലിയ കാര്യമായിരുന്നു. എന്നാല്‍ കരിയറിലെ ആദ്യ ഓവറില്‍ തന്നെ 21 റണ്‍സ് വഴങ്ങിയ ബൗളര്‍ ഞാനായിരിക്കും എന്ന് തോന്നുന്നു. ഇതെന്റെ കരിയറിലെ അവസാന ഓവര്‍ ആയിരിക്കും എന്നും തോന്നി, ഹര്‍ദിക് പറയുന്നു. 

ഓസ്‌ട്രേലിയക്കെതിരെയാണ് ഹര്‍ദിക് അരങ്ങേറ്റം കുറിച്ചത്

ആ മത്സരത്തില്‍ ആദ്യ ഓവറില്‍ റണ്‍സ് വഴങ്ങിയിട്ടും ഹര്‍ദിക്കിന്റെ കൈകളിലേക്ക് ധോനി വീണ്ടും പന്ത് നല്‍കി. ഇതോടെ മൂന്ന് ഓവറില്‍ 37 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഹര്‍ദിക്കിന് കഴിഞ്ഞു. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഹര്‍ദിക് അരങ്ങേറ്റം കുറിച്ചത്. 

എന്നാല്‍ ധോനിക്ക് കീഴില്‍ കളിക്കാനായതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്നില്‍ ധോനി ഒരുപാട് വിശ്വാസം വെച്ചു. ഇപ്പോള്‍ ഇവിടെ വരെ എത്തി നില്‍ക്കുന്നതിന് കാരണവും അതാണ്. രാജ്യാന്തര ക്രിക്കറ്റിലെ എന്റെ മൂന്നാമത്തെ മത്സരം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ലോകകപ്പ് ടീമിലുണ്ടാവും എന്ന് ധോനി പറഞ്ഞു. ആ കളിയില്‍ ഞാന്‍ ബാറ്റ് ചെയ്യുക കൂടി ചെയ്തിരുന്നില്ല. എന്നിട്ടും ലോകകപ്പ് സംഘത്തില്‍ ഞാനുണ്ടാവും എന്ന ഉറപ്പ് ധോനി നല്‍കിയതായും ഹര്‍ദിക് ചൂണ്ടിക്കാണിക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT