മുഷീർ ഖാൻ, അപകടത്തിൽപ്പെട്ട കാർ  എക്സ്
Sports

ഡിവൈഡറിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു; വാഹനാപകടത്തില്‍ യുവ ക്രിക്കറ്റര്‍ മുഷീര്‍ ഖാന് പരിക്ക്

ഇന്ത്യൻ താരം സർഫറാസ് ഖാന്റെ ഇളയ സഹോദരനാണ് മുഷീർ ഖാൻ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വാഹനാപകടത്തില്‍ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് പരിക്ക്. കഴുത്തിന് പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാനി കപ്പ് ടൂര്‍ണമെന്റില്‍ കളിക്കാനായി ലഖ്‌നൗവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മുഷീര്‍ ഖാന് മൂന്നുമാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുംബൈയുടെ താരമായ 19 കാരനായ മുഷീര്‍ ഖാന്‍, സ്വദേശമായ അസംഗഡില്‍ നിന്നും പിതാവ് നൗഷാദ് ഖാനൊപ്പം ലഖ്‌നൗവിലേക്ക് പോകുമ്പോള്‍, പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നൗഷാദ് ഖാനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു മുഷീര്‍ ഖാന്‍. കഴിഞ്ഞ ഒരുവര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ മികവാര്‍ന്ന സെഞ്ചുറികള്‍ കൊണ്ടും വെടിക്കെട്ട് ബാറ്റിങ്ങ് ശൈലി കൊണ്ടും മുഷീര്‍ ഖാന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അടുത്തിടെ നടന്ന ദുലീപ് ട്രോഫിയിലും മുഷീര്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

ഇന്ത്യൻ താരം സർഫറാസ് ഖാന്റെ ഇളയ സഹോദരനാണ് മുഷീർ ഖാൻ. ചികിത്സയിലുള്ള മുഷീർ ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വ്യക്തമാക്കി. ബിസിസിഐയുടെ മേൽനോട്ടത്തിലായിരിക്കും മുഷീർ ഖാന്റെ ചികിത്സ. വിദ​ഗ്ധ ചികിത്സയ്ക്കായി മുഷീർ ഖാനെ ഇന്ന് മുംബൈയിലേക്കു മാറ്റിയേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT