യുവരാജും ധോനിയും ഇന്ത്യന്‍ ജേഴ്സിയില്‍ എക്സ്
Sports

ധോനി ഇല്ല, സച്ചിന്‍ ഓപ്പണര്‍; യുവിയുടെ ഫേവറിറ്റ് ഇലവന്‍ (വീഡിയോ)

സച്ചിനെ കൂടാതെ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരാണ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: തനിക്ക് പ്രിയപ്പെട്ട ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ ഇതിഹാസ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്. ഇന്ത്യ ചാമ്പ്യന്‍സ് - പാകിസ്ഥാന്‍ ചാമ്പ്യന്‍സ് വേള്‍ ചാമ്പ്യന്‍ഷിപ് ഓഫ് ലെജന്‍ഡ്‌സ് ഫൈനല്‍ പോരില്‍ കിരീടം നേടിയ ശേഷമുള്ള ഒരു മീഡിയ അഭിമുഖത്തിലാണ് ഫേവറിറ്റ് ഇലവനെ യുവരാജ് തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോനിയുടെ അസാന്നിധ്യമാണ് ടീം തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയം. ടീമിലെ 12ാം താരമായി യുവി സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.

ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും റിക്കി പോണ്ടിങുമാണ് യുവിയുടെ ടീമിലെ ഓപ്പണര്‍മാര്‍. സച്ചിനെ കൂടാതെ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. മൂന്നും നാലും സ്ഥാനങ്ങളിലാണ് യുവി ഇരുവര്‍ക്കും അവസരം നല്‍കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ചാമനായി യുവിയുടെ ടീമില്‍ ബാറ്റിങിനെത്തുക ദക്ഷിണാഫ്രിക്കന്‍ വിസ്മയ ബാറ്റര്‍ എബി ഡിവില്ല്യേഴ്‌സ്. ടീമിലെ സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പറും ബാറ്ററുമായി ആദം ഗില്‍ക്രിസ്റ്റാണ് ആറാമന്‍. ഏഴാം സ്ഥാനത്ത് ഇതിഹാസ സ്പിന്നര്‍ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍, എട്ടാമത് ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ എന്നിവര്‍. 9, 10 സ്ഥാനങ്ങളില്‍ പേസ് ഇതിഹാസങ്ങളായ ഗ്ലെന്‍ മഗ്രാത്തും വസിം അക്രവും. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫാണ് 11ാം സ്ഥാനത്ത്.

യുവരാജ് ഫേവറിറ്റ് ഇലവന്‍: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, എബി ഡിവില്ല്യേഴ്‌സ്, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത്, വസിം അക്രം, ആന്‍ഡ്രു ഫ്‌ളിന്റോഫ്. യുവരാജ് സിങ് (12ാം താരം).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും