Yuzvendra Chahal  X
Sports

'ധനശ്രീ വര്‍മയെ ചതിച്ചിട്ടില്ല , ആളുകള്‍ എന്നെ ചതിയനെന്ന് മുദ്രകുത്തി'; വിവാഹമോചനത്തെക്കുറിച്ച് യുസ്‌വേന്ദ്ര ചഹല്‍

''ആളുകളെ ഒന്നും കാണിക്കേണ്ടതില്ലെന്നു ഞങ്ങള്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഒരു പ്രശ്‌നവും ഇല്ലാത്തതുപോലെ ഭാവിച്ചു. വിവാഹ മോചന വിവരം പുറത്തായതോടെ ആളുകള്‍ എന്നെ ചതിയനെന്നു മുദ്ര കുത്തി. എനിക്കു രണ്ടു സഹോദരിമാരുണ്ട്. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നു നന്നായി അറിയാം''

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭാര്യയായിരുന്ന ധനശ്രീ വര്‍മയെ, ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ചതിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹല്‍‍. വൈകാരിക പ്രശ്‌നങ്ങള്‍ ക്രിക്കറ്റിനെ ബാധിക്കരുത് എന്നതുകൊണ്ട് താത്കാലിക ഇടവേള എടുത്തിരുന്നതായും ചഹല്‍ പഞ്ഞു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആര്‍ ജെ മഹ്‌വാഷുമായി ചെഹലിന് അടുപ്പമുണ്ടായതാണ് താരത്തിന്റെ വിവാഹ ബന്ധത്തില്‍ തിരിച്ചടിയായതെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ പരക്കുന്നതുപോലെ ഒരിക്കലും ധനശ്രീയെ ചതിച്ചിട്ടില്ലെന്ന് ചഹല്‍ ഒരു പോഡ്കാസ്റ്റില്‍ പ്രതികരിച്ചു.

വിവാഹ മോചന വിവരം അവസാനം വരെ രഹസ്യമായി സൂക്ഷിച്ചിരുന്നതായും ചഹല്‍ പറഞ്ഞു. ''ആളുകളെ ഒന്നും കാണിക്കേണ്ടതില്ലെന്നു ഞങ്ങള്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഒരു പ്രശ്‌നവും ഇല്ലാത്തതുപോലെ ഭാവിച്ചു. വിവാഹ മോചന വിവരം പുറത്തായതോടെ ആളുകള്‍ എന്നെ ചതിയനെന്നു മുദ്ര കുത്തി. എനിക്കു രണ്ടു സഹോദരിമാരുണ്ട്. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നു നന്നായി അറിയാം.''

''ജീവിത പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ ക്ഷീണിച്ചുപോയിരുന്നു. എല്ലാ ദിവസവും ഒരേ പ്രശ്‌നങ്ങള്‍ തന്നെ. രണ്ടു മണിക്കൂറൊക്കെ കരഞ്ഞിട്ടുണ്ട്. ദിവസം ഉറങ്ങിയത് രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം. വീണ്ടും പഴയ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ എല്ലാം അവസാനിക്കുന്നതാണു നല്ലതെന്നു തോന്നി. ഞാന്‍ ക്രിക്കറ്റില്‍നിന്ന് അവധിയെടുത്തു. ഞാന്‍ കാരണം ടീം ബുദ്ധിമുട്ടരുതെന്ന് എനിക്കുണ്ടായിരുന്നു.'' ചഹല്‍ വ്യക്തമാക്കി.

2020 ലാണ് യുസ്‌വേന്ദ്ര ചെഹലും ധനശ്രീയും വിവാഹിതരാകുന്നത്. 2025ല്‍ ഇരുവരും പിരിഞ്ഞു. 2023 ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 മത്സരത്തിലാണ് ചെഹല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഒടുവില്‍ കളിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലും താരം കളിക്കുന്നുണ്ട്.

Indian cricketer Yuzvendra Chahal has said that he has never cheated on his wife Dhanashree Verma at any point in his life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT