ചിത്രം: പിടിഐ 
Sports

വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പ്; ഇന്ത്യക്ക് ജയിക്കാന്‍ 190 റണ്‍സ്

ഒരു ഘട്ടത്തില്‍ 150 പോലും കടക്കുമെന്ന് സിംബാബ്‌വെ പ്രതീക്ഷിച്ചിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 190 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 40.3 ഓവറില്‍ 189 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഒരു ഘട്ടത്തില്‍ 150 പോലും കടക്കുമെന്ന് സിംബാബ്‌വെ പ്രതീക്ഷിച്ചിരുന്നില്ല. ഒന്‍പതാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സ്, റിച്ചാര്‍ഡ് എന്‍ഗര്‍വ എന്നിവര്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് അവര്‍ക്ക് ഈ സ്‌കോര്‍ സമ്മാനിച്ചത്. 

ആദ്യ നാല് ബാറ്റര്‍മാരും രണ്ടക്കം കടക്കാതെ മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ റഗിസ് ചകബ്വ ഒരറ്റത്ത് പൊരുതി നിന്നു. 35 റണ്‍സെടുത്താണ് നായകനാണ് ടോപ് സ്‌കോറര്‍. വലറ്റത്ത് തിളങ്ങിയ ബ്രാഡ് ഇവാന്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. റിച്ചാര്‍ഡ് എന്‍ഗര്‍വ 34 റണ്‍സും കണ്ടെത്തി. 

ഇന്ത്യക്കായി ദീപക് ചഹര്‍, പ്രസിദ്ധ കൃഷ്ണ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

വിജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്; വമ്പനെ തറപറ്റിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില്‍ ഇന്ന് തീപാറും മത്സരം

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്‍ത്താവിനെ യുവതി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

'എന്റെ കണ്‍മുന്നില്‍ വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്