'ചുറ്റും സ്‌നേഹിക്കുന്നവര്‍ നിറഞ്ഞ് നിന്നാലും ഒറ്റയ്ക്കാണെന്ന് തോന്നും'; മാനസികാരോഗ്യത്തിലേക്ക് ചൂണ്ടി വിരാട് കോഹ്‌ലി

കരിയറില്‍ നേരിട്ട സമ്മര്‍ദം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നതായാണ് കോഹ് ലി പറയുന്നത്
വിരാട് കോഹ്‌ലി/എഎഫ്പി
വിരാട് കോഹ്‌ലി/എഎഫ്പി

മുംബൈ: കരിയറില്‍ ഉടനീളം മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി. മുറി നിറയെ തന്നെ സ്‌നേഹിക്കുന്ന ആളുകള്‍ ആയിരുന്നിട്ടും ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായാണ് ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോഹ്‌ലി വെളിപ്പെടുത്തുന്നത്. 

കരിയറില്‍ നേരിട്ട സമ്മര്‍ദം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നതായാണ് കോഹ് ലി പറയുന്നത്. എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരുപാട് ആളുകള്‍ ഉള്ള മുറിയില്‍ നില്‍ക്കുമ്പോഴും ഞാന്‍ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്. ഒരുപാട് ആളുകള്‍ക്ക് ആ അനുഭവം മനസിലാവും, കോഹ്‌ലി പറയുന്നു. 

ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. എത്രമാത്രം ശക്തരാവാന്‍ ശ്രമിച്ചാലും അത് നിങ്ങളെ കീറി മുറിക്കും. ആ കണക്ഷന്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ചുറ്റുമുട്ട മറ്റ് കാര്യങ്ങള്‍ നമ്മെ അലട്ടാന്‍ അധികം സമയം വേണ്ട. കായിക താരം എന്ന നിലയില്‍ വേണ്ട വിശ്രമം എടുത്ത് റിക്കവര്‍ ആയി വരേണ്ടത് അനിവാര്യമാണെന്നും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. 

അതിനിടയില്‍ രാജ്യാന്തര ക്രിക്കറ്റിലെ 14 വര്‍ഷം പിന്നിട്ടതിലെ സന്തോഷം പങ്കുവെച്ചും കോഹ് ലി സമൂഹമാധ്യമങ്ങളില്‍ എത്തി. 2008 ഓഗസ്റ്റ് 18നാണ് കോഹ് ലി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍. ഏഷ്യാ കപ്പോടെ കോഹ് ലി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com