Sports

'അച്ഛാ ആരെയാണ് ഇത്ര ദേഷ്യത്തോടെ നോക്കുന്നത്; അനുസരണക്കേട് കാട്ടുന്ന നിന്നെ'യെന്ന് ​ഗാം​ഗുലി; ​ഉരുളയ്ക്കുപ്പേരി മറുപടിയുമായി മകൾ

ചിത്രത്തിന് താഴെ ഗാംഗുലിയുടെ മകള്‍ സന പോസ്റ്റ് ചെയ്തൊരു കമന്റിന് ദാദ നല്‍കിയ മറുപടിയും അതിന് മകള്‍ നല്‍കിയ ഉത്തരവും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റെന്ന നിലയിൽ സൗരവ് ​ഗാം​ഗുലിയെ സംബന്ധിച്ച് അഭിമാന പ്രശ്നമായിരുന്നു ഇന്ത്യ- ബം​ഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റ്. ടെസ്റ്റിൽ ഉജ്ജ്വല വിജയമാണ് ഇന്ത്യ നേടിയത്. സ്റ്റേഡിയത്തിലെ നിറഞ്ഞ കാണികളുടെ സാന്നിധ്യവും ടെസ്റ്റിനെ ശ്രദ്ധേയമാക്കി. എന്തായാലും ​ഗാം​ഗുലി ഇപ്പോൾ ഹാപ്പി.  

മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങിനിടെ ഇരുകൈയും കെട്ടി അല്‍പം ദേഷ്യത്തോടെ ആരെയോ നോക്കി നില്‍ക്കുന്ന ചിത്രം ഗാംഗുലി കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ആ ചിത്രത്തിന് താഴെ ഗാംഗുലിയുടെ മകള്‍ സന പോസ്റ്റ് ചെയ്തൊരു കമന്റിന് ദാദ നല്‍കിയ മറുപടിയും അതിന് മകള്‍ നല്‍കിയ ഉത്തരവും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആരെയാണ് ഇത്ര ദേഷ്യത്തോടെ നോക്കുന്നത് എന്നായിരുന്നു അച്ഛന്റെ ചിത്രത്തിന് താഴെ മകളുടെ കമന്റ്. അനുസരണക്കേട് കാട്ടുന്ന നിന്നെ തന്നെ എന്നായിരുന്നു ഇതിന് ഗാംഗുലി നല്‍കിയ മറുപടി. എന്നാല്‍ അത് താങ്കളില്‍ നിന്ന് പഠിച്ചതാണെന്നായിരുന്നു ഇതിന് മകള്‍ നല്‍കിയ മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT