Sports

'അഞ്ചു വയറുകളാണ് കാത്തിരിക്കുന്നത്' ;ക്രിക്കറ്റ് ലോകചാമ്പ്യന്‍ ജീവിക്കാനായി പച്ചക്കറി വില്‍പ്പനയില്‍

ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീമിലെ കളിക്കാരനായ നരേഷ് തുംഡയാണ് ജീവിക്കാനായി പച്ചക്കറി വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍മാരായ ടീമിലെ അംഗം ജീവിക്കാനായി പച്ചക്കറി വില്‍പ്പന നടത്തുന്നു. 2018 ലെ അന്ധ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീമിലെ കളിക്കാരനായ നരേഷ് തുംഡയാണ് ജീവിക്കാനായി പച്ചക്കറി വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അഹമ്മദാബാദിലെ ജമാല്‍പൂര്‍ മാര്‍ക്കറ്റിലാണ് തുംഡയുടെ വില്‍പ്പന. 

നവ്‌സാരിയിലെ വാന്‍സ്ഡ സ്വദേശിയാണ് 29 കാരനായ നരേഷ് തുംഡ. 2018 മാര്‍ച്ച് 20 ന് നടന്ന അന്ധ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ തുംഡ ഉള്‍പ്പെട്ട ടീമാണ് പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയത്. ഷാര്‍ജയില്‍ നടന്ന മല്‍സരത്തില്‍ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 308 റണ്‍സ് മറികടന്നാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. 

എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം, ജീവിക്കാനായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ് ഈ ലോകചാംമ്പ്യന്‍. അഞ്ചു വയറുകളാണ് തന്നെ കാത്ത് വീട്ടില്‍ കഴിയുന്നത്. സര്‍ക്കാരുകള്‍ ഒരു സഹായവും ചെയ്തില്ല. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഉണ്ടായിരുന്ന ദിവസവേതന ജോലിയും പോയി. ഇതോടെ ഉപജീവനത്തിനായി പച്ചക്കറി വില്‍പ്പനയ്ക്ക് ഇറങ്ങുകയായിരുന്നുവെന്ന് നരേഷ് തുംഡ പറഞ്ഞു. 

ഇന്ത്യന്‍ ടീം ലോകകപ്പ് കിരീടം നേടുമ്പോള്‍ സര്‍ക്കാരും കോര്‍പ്പറേറ്റുകളും പണം വാരിക്കോരിയാണ് നല്‍കുന്നത്. ഞങ്ങള്‍ അന്ധരല്ലേ.. ഞങ്ങളെ അവര്‍ കായികതാരങ്ങലായി പോലും പരിഗണിക്കുന്നില്ല. സമൂഹം എല്ലാവരെയും തുല്യമായി പരിഗണിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്നും നരേഷ് തുംഡ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം