Sports

അട്ടിമറി സ്വപ്‌നം കണ്ട് അഫ്ഗാനിസ്ഥാന്‍, ഫിനാലേക്ക് മുന്‍പ് മൂര്‍ച്ച കൂട്ടാന്‍ ഇന്ത്യയും, ഇന്നിറങ്ങുന്നു

ഫൈനല്‍ ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ മധ്യനിരയില്‍ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യന്‍ ടീം മുതിര്‍ന്നേക്കുമെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ഗ്രാന്റ് ഫിനാലേയ്ക്ക് മുന്‍പ് മധ്യ നിരയിലെ പ്രശ്‌നങ്ങള്‍ക്ക് കൂടി ഉത്തരം കണ്ടെത്തി ഒരുങ്ങാന്‍ ലക്ഷ്യമിട്ട് രോഹിത് ശര്‍മയും സംഘവും ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ അവസാന മത്സരമാണ് അഫ്ഗാനിസ്ഥാനുമായി. 

ഫൈനല്‍ ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ മധ്യനിരയില്‍ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യന്‍ ടീം മുതിര്‍ന്നേക്കുമെന്നാണ് സൂചന. നാല് മത്സരങ്ങളില്‍ ഇന്ത്യ നേടിയ റണ്‍സില്‍ ഭൂരിഭാഗവും ധവാനും രോഹിത്തും ചേര്‍ന്ന് നല്‍കിയതാണ്. നാല് മത്സരങ്ങളില്‍ നിന്ന് ധവാന്‍ 327 റണ്‍സും രോഹിത് ശര്‍മ 269 റണ്‍സുമാണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായി പണിയെടുക്കേണ്ട അവസരം വന്നിട്ടില്ല.

അഫ്ഗാനിസ്ഥാനെതിരെ ടോസ് ജയിക്കുകയാണ് എങ്കില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. ഇതിലൂടെ മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും. ഭുവനേശ്വര്‍ കുമാറിനും, ഭൂമ്രയ്ക്കും ഇന്ന് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. പാക്കിസ്ഥാനും ബംഗ്ലാദേശിനും എതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ജയം സ്വപ്‌നം കണ്ടാണ് അഫ്ഗാന്‍ സംഘം ഇറങ്ങുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്