Sports

അണ്ടര്‍ 19 ലോകകപ്പ് : ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ടോസ്, ബാറ്റിംഗ്

തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ കൗമാര സംഘം ഇറങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


പോചെഫ്‌സ്ട്രൂം: അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ റോഹെയ്ല്‍ നസീര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ കഴിഞ്ഞ കളിയിലെ ടീമിനെ അതേപടി നിലനിര്‍ത്തി. അഫ്ഗാനെതിരെ കളിച്ച ടീമിനെ തന്നെയാണ് പാകിസ്ഥാനും ഇറക്കിയിട്ടുള്ളത്.

13ാമത് അണ്ടര്‍ 19 ലോകകപ്പിന്റെ ഒന്നാം സെമിയിലാണ് ചിരവൈരികള്‍ വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ കൗമാര സംഘം ഇറങ്ങുന്നത്. നാല് തവണ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യ കഴിഞ്ഞ രണ്ട് തവണയും ഫൈനലിലെത്തിയിരുന്നു. 2016ലെ ഫൈനലില്‍ വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ടപ്പോള്‍ 2018ല്‍ ഓസ്‌ട്രേലിയയെ കീഴടക്കി കിരീടം സ്വന്തമാക്കി. അഞ്ച് തവണ ഫൈനല്‍ കല്‍ച്ച പാകിസ്ഥാന് രണ്ട് കിരീടങ്ങളുണ്ട്.

പ്രിയം ഗാര്‍ഗിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യ വലിയ വെല്ലുവിളികള്‍ ഇല്ലാതെ തന്നെ സെമിയിലെത്തി. പ്രാഥമിക ഘട്ടത്തില്‍ ശ്രീലങ്ക, ന്യൂസിലന്‍ഡ്, ജപ്പാന്‍ ടീമുകളെ ആധികാരികമായി കീഴടക്കി. ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 74 റണ്‍സിന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ഓസീസിനെതിരെ ബാറ്റിങ് നിര പതറിയെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

ഓപണര്‍ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണ്‍. നാലില്‍ മൂന്ന് ഇന്നിങ്‌സിലും താരം അര്‍ധ സെഞ്ച്വറി നേടി. നാല് ഇന്നിങ്‌സുകളില്‍ നിന്നായി 207 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ബൗളിങില്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയും മീഡിയം പേസര്‍ കാര്‍ത്തിക് ത്യാഗിയും ഉജ്ജ്വല ഫോമിലാണ്.ഓപണര്‍ മുഹമ്മദ് ഹുറൈറ, മീഡിയം പേസര്‍ അബ്ബാസ് അഫ്രീഡി എന്നിവരാണ് പാകിസ്ഥാന്റെ നിര്‍ണായക താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'