Sports

അന്ന് പെണ്‍കുട്ടിയെ കോഹ് ലി അധിക്ഷേപിച്ചത്; വീഡിയോയുമായി ഓസീസ് മാധ്യമപ്രവര്‍ത്തകന്‍

ഡേറ്റിങ്ങിന് പോകേണ്ടി വരികയും, ഒടുവില്‍ ആ പെണ്‍കുട്ടിയെ മോശമായി തോന്നുകയും ചെയ്തുവെന്നാണ് കോഹ് ലിയുടെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ചാറ്റ് ഷോയില്‍ പങ്കെടുത്ത് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കെ.എല്‍.രാഹുലിനും ഹര്‍ദിക് പാണ്ഡ്യയ്ക്കും നേരെ നടപടി വന്നതിന് പിന്നാലെ കോഹ് ലിയുടെ പഴയ ഇന്റര്‍വ്യൂവിന്റെ വീഡിയോയുമായി ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കോഹ് ലിയുടെ വീഡിയോ ഷെയര്‍ ചെയ്ത്, ഇന്ത്യന്‍ നായകന്‍ ഒരിക്കല്‍ ഹര്‍ദിക് പാണ്ഡ്യയേയും, രാഹുലിനേയും പോലെയായിരുന്നു എന്ന് പറയുകയാണ് ഓസീസ് മാധ്യമപ്രവര്‍ത്തകനായ ഡെന്നിസ് ഫ്രീഡ്മാന്‍. 

കോഹ് ലിയുടെ അണ്ടര്‍ 19 ദിവസങ്ങളിലെ വീഡിയോയാണ് സംഭവം. ഡേറ്റിങ്ങിന് പോകേണ്ടി വരികയും, ഒടുവില്‍ ആ പെണ്‍കുട്ടിയെ മോശമായി തോന്നുകയും ചെയ്തുവെന്നാണ് കോഹ് ലിയുടെ വാക്കുകള്‍. ഏറ്റവും വേഗത്തില്‍ അവസാനിച്ച ഡേറ്റിങ്ങിനെ കുറിച്ചായിരുന്നു അവതാരകയുടെ ചോദ്യം. അഞ്ച് മിനിറ്റില്‍ അവസാനിച്ച ഒന്നെന്നായിരുന്നു കോഹ് ലിയുടെ മറുപടി. എന്തുകൊണ്ടാണ് അങ്ങിനെയെന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി മോശമാണെന്നായിരുന്നു കോഹ് ലിയുടെ പ്രതികരണം. 

ഇതിനോട് പ്രതികരിക്കുവെന്ന് പറഞ്ഞായിരുന്നു ഡെന്നീസ് ഫ്രീഡ്മാന്റെ ട്വീറ്റ്. രാഹുലിന്റേയും ഹര്‍ദിക്കിന്റേയും വിവാദത്തില്‍ നേരത്തെ വിരാട് കോഹ് ലിയും പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ടീം അവര്‍ പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും, അവര്‍ നടത്തിയത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നുമായിരുന്നു കോഹ് ലിയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം