Sports

അമ്പയറിന് ബോധോദയം ഉണ്ടായാല്‍ ഏത് സമയത്തും ഔട്ട് വിധിക്കും, സംശയമുണ്ടെങ്കില്‍ വീഡിയോ കാണാം

ഗൗതമും ഫീല്‍ഡര്‍മാരെല്ലാവരും അപ്പീല്‍ ചെയ്തു. എന്നാല്‍ അനുകൂലമായി പ്രതികരണം അവര്‍ക്ക് അമ്പയറില്‍ നിന്നും ലഭിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരായ വിദര്‍ഭയുടെ മത്സരത്തിന് ഇടയില്‍ വിചിത്ര സംഭവങ്ങള്‍. ഔട്ട് വിധിക്കാന്‍ അമ്പയര്‍ എടുത്ത സമയവും, ഔട്ട് വിധിച്ച രീതിയുമാണ് തമാശ നിറയ്ക്കുന്നത്. ഇഷാന്‍ കിഷന്‍ എടുത്ത ക്യാച്ചില്‍ കളിക്കാര്‍ ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ കുലുങ്ങിയില്ല. പക്ഷേ കളിക്കാര്‍ നിരാശരായി മടങ്ങിയതിന് ശേഷം അമ്പയര്‍ കൈ ഉയര്‍ത്തി. 

കെ.ഗൗതമിന്റെ പന്തില്‍ വിദര്‍ഭ നായകന്‍ ഫസല്‍ വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്റെ കൈകളിലെക്കി. ഗൗതമും ഫീല്‍ഡര്‍മാരെല്ലാവരും അപ്പീല്‍ ചെയ്തു. എന്നാല്‍ അനുകൂലമായി പ്രതികരണം അവര്‍ക്ക് അമ്പയറില്‍ നിന്നും ലഭിച്ചില്ല. എന്നാല്‍ ഏതാനും സെക്കന്റുകള്‍ക്ക് ശേഷം പൊടുന്നനെ അമ്പയര്‍ കൈ ഉയര്‍ത്തി. അതോടെ വിദര്‍ഭ നായകന്‍ ഞെട്ടി. 

വിദര്‍ഭയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ ഇപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് എന്ന നിലയിലാണ്. അവര്‍ക്കിപ്പോള്‍ 47 റണ്‍സിന്റെ ലീഡ് ഉണ്ട്. 330 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം