Sports

അമ്പയർക്കും വേണ്ടി വരും ഹെൽമറ്റ്; ക്രിക്കറ്റ് മൈതാനത്ത് നിന്ന് മറ്റൊരു അപകട വാർത്ത കൂടി (വീഡിയോ)

ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയും വിദര്‍ഭയും തമ്മിലുള്ള മത്സരത്തിനിടെ അമ്പയര്‍ നന്ദനാണ് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് മറ്റൊരു അപകടവാര്‍ത്ത കൂടി. ബംഗാള്‍ പേസര്‍ അശോക് ഡിന്‍ഡയ്ക്ക് പരുക്കേറ്റതിന് പിന്നാലെ ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയും വിദര്‍ഭയും തമ്മിലുള്ള മത്സരത്തിനിടെ അമ്പയര്‍ നന്ദനാണ് പരിക്കേറ്റത്. ഫീല്‍ഡറുടെ ത്രോ അമ്പയറുടെ തലയില്‍ വന്നിടിക്കുകയായിരുന്നു.

മത്സരത്തിന്റെ 95ാം ഓവറിലാണ് സംഭവം. ലോങ് ഓഫിലേക്ക് ഷോട്ട് അടിച്ച ഹനുമ വിഹാരി സിംഗിളെടുത്തു. ഇതിനിടയില്‍ വിദര്‍ഭ ഫീല്‍ഡര്‍ പന്ത് ബൗളിങ് എന്‍ഡിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ഈ സമയം ശ്രദ്ധിക്കാതെ തിരിഞ്ഞുനടന്ന അമ്പയറുടെ തലയില്‍ പന്ത് വന്ന് കൊള്ളുകയായിരുന്നു.

വേദന സഹിക്കാനാവാതെ അമ്പയര്‍ തല പൊത്തിപ്പിടിച്ച് നിലത്തിരുന്നു. വൈദ്യ സംഘം ഗ്രൗണ്ടില്‍ എത്തി അമ്പയറെ പരിശോധിച്ചു. ലെഗ് അമ്പയറായ നിതിന്‍ മേനോന്‍, നന്ദനോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അമ്പയറിങ് തുടര്‍ന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം