Sports

അയ്യര്‍ ദ ഗ്രേറ്റ്, നിറഞ്ഞാടി രാഹുലും; നിര്‍ണായക ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍

ബംഗ്ലാദേശിനെതിരായ നിര്‍ണായക അവസാന ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ നിര്‍ണായക അവസാന ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും തുടക്കത്തില്‍ നഷ്ടമായ ഇന്ത്യയെ ശ്രേയസ് അയ്യര്‍ (33 പന്തില്‍ 62), കെഎല്‍ രാഹുല്‍ (35 പന്തില്‍ 52) എന്നിവരുടെ ഇന്നിങ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ (രണ്ട്), ശിഖര്‍ ധവാന്‍ (19), ഋഷഭ് പന്ത് (ആറ്) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ സ്‌കോറുകള്‍. മനീഷ് പാണ്ഡെ (13 പന്തില്‍ 22), ശിവം ദുബെ (എട്ട് പന്തില്‍ 9) എന്നിവര്‍ പുറത്താകാതെ നിന്നു. 

ടോസ് നേടി ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നേരിട്ട ആറാം പന്തില്‍ തന്നെ രോഹിത് പുറത്തായി. ഷഫിയുളിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത്. ധവാന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 

പിന്നീട് ഒത്തുചേര്‍ന്ന രാഹുല്‍- ശ്രേയസ് സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അല്‍ അമീനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രാഹുല്‍ മിഡ് ഓഫില്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി. പിന്നീടെത്തിയ പന്ത് ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. സൗമ്യ സര്‍ക്കാരിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. രാഹുല്‍ 35 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 52 റണ്‍സെടുത്തു. ശ്രേയസ് 33 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതമാണ്  62 റണ്‍സ് കണ്ടെത്തിയത്. ഇന്ന് ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. 

മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല. എന്നാല്‍ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ക്രുനാല്‍ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെ ടീമിലെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT