Sports

'അവര്‍ പരീക്ഷിക്കുന്നത് അയാളുടെ ഹൃദയത്തെയോ ?'; സെലക്ടര്‍മാരാകേണ്ടത് നട്ടെല്ലുള്ളവര്‍ ; സഞ്ജുവിനെ തഴഞ്ഞതിനെതിരെ ഹര്‍ഭജന്‍

ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലി വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്‍ഭജന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഞാന്‍ വിചാരിക്കുന്നത് അവര്‍ ( സെലക്ടര്‍മാര്‍) പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ഹൃദയത്തെയാണെന്നാണ്. സെലക്ടര്‍മാരായി കരുത്തരായവരാണ് വേണ്ടത്. ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലി വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ കുറിച്ചു.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം നല്‍കാതെയാണ്, വെസ്റ്റിന്‍ഡീസിനെതിരെയുള്ള അടുത്ത പരമ്പരയില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത്. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞതിനെ വിമര്‍ശിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

സഞ്ജുവിനെ തഴഞ്ഞത് നിരാശാജനകമായ നടപടിയായിപ്പോയി. കഴിഞ്ഞ മൂന്ന് ട്വന്റി-20 മല്‍സരങ്ങളില്‍ വെള്ളം കൊടുക്കല്‍കാരന്‍ മാത്രമായി സഞ്ജു. കളിക്കാന്‍ അവസരം പോലും നല്‍കാതെ ഒഴിവാക്കുകയും ചെയ്തു. സെലക്ടര്‍മാര്‍ സഞ്ജുവിന്റെ ബാറ്റിംഗിനെയാണോ, ഹൃദയത്തെയാണോ പരീക്ഷിക്കുന്നത് എന്നായിരുന്നു ട്വീറ്റില്‍ ശശി തരൂര്‍ ചോദിച്ചത്. ഈ ട്വീറ്റ്, റീട്വീറ്റ് ചെയ്തായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

SCROLL FOR NEXT