Sports

ആ '800' വിക്കറ്റുകള്‍ ഇനി ബിഗ് സ്‌ക്രീനില്‍; മുത്തയ്യ മുരളീധരന്റെ ജീവിതം ചലച്ചിത്രമാകുന്നു; ശ്രീലങ്കന്‍ ക്രിക്കറ്ററാകുന്നത് തമിഴ് സൂപ്പര്‍ താരം

ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. അദ്ദേഹത്തിന്റെ ജീവിതവും ബിഗ് സ്‌ക്രീനിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. അദ്ദേഹത്തിന്റെ ജീവിതവും ബിഗ് സ്‌ക്രീനിലേക്ക്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍, മഹേന്ദ്ര സിങ് ധോണി എന്നിവരുടെ ജീവിതം സിനിമയായിരുന്നു. രണ്ട് ചിത്രങ്ങളും പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പിന്നാലെയാണ് മുരളിയുടെ ക്രിക്കറ്റ് ജീവിതവും അഭ്രപാളിയിലേക്കെത്തുന്നത്. 

'800' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിലായിട്ടാകും സിനിമ ചിത്രീകരിക്കുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. സിനിമയുടെ ടൈറ്റിലും 800 എന്നായത് അതിനാലാണ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റുകളോടെ ടെസ്റ്റിലേയും, 534 വിക്കറ്റുകളോടെ ഏകദിനത്തിലേയും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 

1972 ല്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ ജനിച്ച മുരളി 133 ടെസ്റ്റ് മത്സരങ്ങളിലും, 350 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ കാരണം കരിയറിനിടയില്‍ പല തവണ വിവാദത്തില്‍ പെട്ടിട്ടുള്ള താരമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ മുരളിയുടെ കളി ജീവിതം സിനിമയിലേക്കെത്തുമ്പോള്‍ വിവാദങ്ങളടക്കം പ്രതിപാദിക്കുമെന്നുറപ്പ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT