Sports

ആ ക്രഡിറ്റും കോഹ് ലിക്ക് കൊടുക്കേണ്ട; കോഹ് ലിയോടുള്ള ആരാധന ഈ പാക് പേസര്‍ വിട്ടു, ഇപ്പോള്‍ ഓസീസ് താരം

തന്നെ ഏറ്റവും കൂടുതല്‍ വലച്ച താരമെന്ന ക്രഡിറ്റ് കോഹ് ലിക്ക് കൊടുക്കേണ്ട എന്നാണ് മുഹമ്മദ് അമിര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തില്‍ വിട്ടുകൊടുക്കാതെ പോരിടുന്നവരാണ്ഇരുവരും എങ്കിലും പുറത്ത് ഇരുവരും കാണിക്കുന്ന പരസ്പര ബഹുമാനം ക്രിക്കറ്റ് ലോകത്ത് പലപ്പോഴും ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടേയും, പാക് പേസര്‍ മുഹമ്മദ് അമിറിന്റേയും കാര്യമാണ് പറഞ്ഞു വരുന്നത്. പക്ഷേ തന്നെ ഏറ്റവും കൂടുതല്‍ വലച്ച താരമെന്ന ക്രഡിറ്റ് കോഹ് ലിക്ക് കൊടുക്കേണ്ട എന്നാണ് മുഹമ്മദ് അമിര്‍ പറയുന്നത്. 

കോഹ് ലി പണ്ടേ സമ്മതിച്ച കാര്യമാണ്. ക്രിക്കറ്റ് കരിയറില്‍ നേരിട്ടതില്‍ ഏറ്റവും കടുപ്പമേറിയ ബോളുകള്‍ അമീറിന്റേതായിരുന്നു എന്ന്. നേരത്തെ അമീറും പറഞ്ഞിരുന്നു. ഏറ്റവും മികച്ചത് കോഹ് ലിയാണെന്ന്. എന്നാല്‍ ഇപ്പോള്‍ അമിറീന് തന്റെ നിലപാടില്‍ കുറച്ച് മാറ്റമുണ്ട്. എന്താണെന്നല്ലേ? 

നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ട് ആരെന്ന് അമീറിന്റെ നേര്‍ക്കുയര്‍ന്ന ചോദ്യത്തിന് ഇപ്പോള്‍ കോഹ് ലിയുടെ പേര് മാറ്റി മറ്റൊരു പേരാണ് അമീര്‍ പറയുന്നത്. ആരുടെയെന്നല്ലേ? പന്ത് ചുരണ്ടലില്‍ 12 മാസത്തെ വിലക്ക് നേരിടുന്ന സ്റ്റീവന്‍ സ്മീത്തിന്റെ പേരാണ് അമീര്‍ ഇപ്പോള്‍ പറയുന്നത്. 

ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിര്‍ തന്നെ ഏറ്റവും കൂടുതല്‍ ഉലച്ച ക്രിക്കറ്റ് താരത്തെ കുറിച്ച് പറഞ്ഞത്. ടെസ്റ്റില്‍ കോഹ് ലിയേക്കാള്‍ മികച്ചു നില്‍ക്കുന്നത് സ്മിത്ത് ആണെന്ന വിലയിരുത്തലുകളില്‍ ഊന്നിയായിരുന്നു അമീറിന്റെ പ്രതികരണം. 

64 ടെസ്റ്റുകളില്‍ നിന്നും 61.38 ബാറ്റിങ് ശരാശരിയില്‍ 6,199 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. 66 ടെസ്റ്റുകളില്‍ നിന്നും 53.4 എന്ന ബാറ്റിങ് ആവറേജില്‍ 5,554 റണ്‍സാണ് കോഹ് ലി നേടിയിരിക്കുന്നത്. സ്മിത്തിന്റെ അക്കൗണ്ടില്‍ 23 സെഞ്ചുറികള്‍ ഉള്ളപ്പോള്‍ 21 തവണയാണ് കോഹ് ലി മൂന്നക്കം കടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT