Sports

ആ തിരിഞ്ഞുള്ള നടത്തം പറയും, എന്തൊരു അലമ്പ് ഷോട്ടെന്ന്; പക്ഷേ ലിവര്‍പൂളിനെ ജയിച്ചു കയറ്റിയ ഷോട്ടാണ്

ഉയര്‍ന്ന് പൊങ്ങിയ വാന്‍ ഡിജിക്കിന്റെ ഫസ്റ്റ് ടൈം ഷോട്ട് കൈപ്പിടിയില്‍ ഒതുക്കുന്നതില്‍ എവര്‍ട്ടന്‍ ഗോളിക്ക് പിഴച്ചു

Author : സമകാലിക മലയാളം ഡെസ്ക്

വാന്‍ ഡിജിക്കിന്റെ മിസ് ഹിറ്റായിരുന്നു അത്. അടിച്ചപാടെ നിരാശനായി തിരിഞ്ഞ് നടന്ന വാന്‍ ഡിജിക്കിന്റെ ചിന്തകളിലും അവിടെ ഗോള്‍ പിറക്കാനുള്ള ഒരു സാധ്യതയുമില്ല. എന്നാല്‍ ഫുട്‌ബോള്‍ അങ്ങിനെയാണല്ലോ...എവര്‍ട്ടന്‍ ഗോളിയുടെ പിഴവില്‍ ജയം പിടിക്കുകയായിരുന്നു ആന്‍ഫീല്‍ഡില്‍ ക്ലോപ്പും സംഘവും. 

ഉയര്‍ന്ന് പൊങ്ങിയ വാന്‍ ഡിജിക്കിന്റെ ഫസ്റ്റ് ടൈം ഷോട്ട് കൈപ്പിടിയില്‍ ഒതുക്കുന്നതില്‍ എവര്‍ട്ടന്‍ ഗോളിക്ക് പിഴച്ചു. ബാറില്‍ തട്ടി മുന്നിലേക്കെത്തിയ പന്ത് ഗോള്‍ വലയിലേക്ക് തട്ടിയിടേണ്ട ജോലിയെ ഒരിഗിക്ക് ഒരീഗിക്ക് ഉണ്ടായിരുന്നുള്ളു. ഇഞ്ചുറി ടൈമില്‍ പിറന്ന ആ ഗോള്‍ ബലത്തില്‍ സമനില വിട്ട ജയം പിടിക്കുകയായിരുന്നു ലിവര്‍പൂള്‍. 

2017ന് ശേഷം ആദ്യമായി ഇറങ്ങിയ കളിയിലായിരുന്നു ഒരിഗിക്കായി കാത്തിരുന്ന ഗോള്‍. ഒരിഗിയുടെ ഗോളിന് ശേഷം മൈതാനത്തേക്ക് ഓടിയിറങ്ങിയ ക്ലോപ്പിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. മേഴ്‌സി സൈഡ് ഡെര്‍ബിയിലെ ജയത്തോടെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനം പിടിച്ചു. ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി രണ്ട് പോയിന്റ് വ്യത്യാസമാണ് ലിവര്‍പൂളിന് ഇപ്പോഴുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'