Sports

ആ പന്ത് വാങ്ങിയത് ലോക കപ്പ് മുന്നില്‍ കണ്ടെന്ന് ധോനി, റിവേഴ്‌സ് സ്വിങ് വന്ന വഴി തേടി

2019ലെ ലോക കപ്പ് മുന്നില്‍ കണ്ടാണ് താന്‍ പന്ത് അമ്പയറുടെ പക്കല്‍ നിന്നും വാങ്ങിയത് എന്നാണ് ധോനി ഇപ്പോള്‍ വെളിപ്പെടുത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഗ്രൗണ്ട് വിടുന്നതിന് മുന്‍പ് അമ്പയറുടെ പക്കല്‍ നിന്നും ധോനി ബോള്‍ വാങ്ങിയത് ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടിലെ തന്റെ അവസാന പരമ്പരയാകും ഇതെന്നും, വിരമിക്കല്‍ സൂചന നല്‍കുകയാണ് ധോനിയെന്നുമാണ് അന്ന് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നത്. എന്നാല്‍ വാസ്തവം ഇപ്പോള്‍ ധോനി തന്നെ പറയുകയാണ്.

2019ലെ ലോക കപ്പ് മുന്നില്‍ കണ്ടാണ് താന്‍ പന്ത് അമ്പയറുടെ പക്കല്‍ നിന്നും വാങ്ങിയത് എന്നാണ് ധോനി ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് പന്തെറിയുമ്പോള്‍ അവസാന ഓവറുകളില്‍ റിവേഴ്‌സ്  സ്വിങ് ലഭിച്ചിരുന്നു. ആ പന്ത് നമ്മുടെ ബൗളിങ് കോച്ചിന് നല്‍കിയാല്‍ അടുത്ത ലോക കപ്പില്‍ റിവേഴ്‌സ് സ്വിങ് ലിഭിക്കാന്‍ എന്ത് ചെയ്യണം എന്ന് അദ്ദേഹത്തിന് കണ്ടെത്താനാവും. 

അവസാന പത്ത് ഓവറുകളില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കുകയാണ് എങ്കില്‍ റണ്‍സ് സ്‌കോറിങ്ങിന്റെ വേഗത കുറച്ച് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുമെന്നും ഐസിസി ക്രിക്കറ്റ് ഡോ.കോമിന് നല്‍കിയ അഭിമുഖത്തില്‍ ധോനി ചൂണ്ടിക്കാട്ടി. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ധോനി വിരമിക്കണം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ധോനിയുടെ പ്രതികരണം വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'