Sports

ആ മരണം എനിക്കൊരു തിരിച്ചറിവായിരുന്നു ; തേങ്ങിക്കരഞ്ഞ് ഫെഡറര്‍ (വീഡിയോ)

മുന്‍ പരിശീലകന്‍ പീറ്റര്‍ കാര്‍ട്ടറുടെ മരണം തനിക്കൊരു തിരിച്ചറിവായിരുന്നുവെന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. കാര്‍ട്ടറുടെ മരണശേഷം കഠിനമായി പരിശീലിക്കാന്‍ തുടങ്ങിയെന്നും 2003 ലെ വിംബിള്‍ഡണ്‍ മുതലിങ

സമകാലിക മലയാളം ഡെസ്ക്

മുന്‍ പരിശീലകന്‍ പീറ്റര്‍ കാര്‍ട്ടറുടെ മരണം തനിക്കൊരു തിരിച്ചറിവായിരുന്നുവെന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. കാര്‍ട്ടറുടെ മരണശേഷം കഠിനമായി പരിശീലിക്കാന്‍ തുടങ്ങിയെന്നും 2003 ലെ വിംബിള്‍ഡണ്‍ മുതലിങ്ങോട്ടുള്ള ഓരോ നേട്ടവും കാര്‍ട്ടര്‍ക്കുള്ള സമ്മാനമായിരുന്നുവെന്നും സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഫെഡറര്‍ വ്യക്തമാക്കി. 

20 ഗ്രാന്‍സ്ലാമെന്ന അവിസ്മരണീയ നേട്ടത്തില്‍ നില്‍ക്കുമ്പോള്‍ കാര്‍ട്ടറുണ്ടായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന അവതാരകയുടെ ചോദ്യത്തിനാണ് ഫെഡറര്‍ തേങ്ങിക്കരഞ്ഞത്. സോറി പറഞ്ഞ അവതാരകയോട് സാരമില്ലെന്ന് പറഞ്ഞ ശേഷമാണ് തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം കാര്‍ട്ടറാണെന്ന് അദ്ദേഹം പറഞ്ഞത്.

കാര്‍ട്ടര്‍ ഇന്നുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം അഭിമാനിക്കുമായിരുന്നു. ഞാന്‍ എങ്ങുമെത്താതെ പോകുന്നത് സഹിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നുവെന്നും ഫെഡറര്‍ പറഞ്ഞു. മധുവിധു യാത്രയ്ക്കിടയുണ്ടായ അപകടത്തില്‍ 17 വര്‍ഷം മുമ്പാണ് കാര്‍ട്ടര്‍ കൊല്ലപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT