Sports

ആകാംക്ഷകൾക്ക് വിരാമം; ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യ അണിയുന്ന ആ ഓറഞ്ച് ജേഴ്സി ഇങ്ങനെ

അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമം. ഒടുവിൽ ആ ഓറഞ്ച് ജേഴ്സി എങ്ങനെയാണെന്ന് നൈക്കി വെളിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമം. ഒടുവിൽ ആ ഓറഞ്ച് ജേഴ്സി എങ്ങനെയാണെന്ന് നൈക്കി വെളിപ്പെടുത്തി. ഇം​ഗ്ലണ്ടിനെതിരെ ടീം ഇന്ത്യയുടെ ഏവേ ജേഴ്സിയുടെ ഡിസൈൻ നിർമാതാക്കളായ നൈക്കി പുറത്തുവിട്ടു. 

ആതിഥേയരായ ഇം​ഗ്ലണ്ടിന്റെ നീല ജേഴ്സിയുമായി സാദൃശ്യം തോന്നാതിരിക്കാൻ ഇന്ത്യ ഓറഞ്ച് നിറത്തിലുള്ള ജേഴ്സി ധരിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഡിസൈൻ സംബന്ധിച്ച് അഭ്യൂ​ഹങ്ങൾ തുടരുകയായിരുന്നു. പിന്നിൽ മുഴുവനായും ഓഞ്ച് നിറമാണ്. അതേസമയം മുൻഭാ​ഗത്തും കോളറിലും കടും നീല നിറമാണ് ജേഴ്സിക്ക് നൽകിയിരിക്കുന്നത്. കളിക്കാർക്ക് അനായാസമായ ചലന സ്വാതന്ത്യം നൽകുന്നതാണ് ഓറഞ്ച് ജേഴ്സി. 

തിരഞ്ഞെടുത്ത നൈക്കി ഷോറൂമുകളിലും മിന്ത്ര, ജബോങ് ഓൺലൈൻ ഷോറൂമുകളിലും എവേ ജേഴ്സി ഇന്ന് മുതൽ വിൽപ്പനയ്ക്കുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT