ആദിത്യ സാർവതെ, അഹമ്മദ് ഇമ്രാൻ സഖ്യം ബാറ്റിങിനിടെ പിടിഐ
Sports

ആദിത്യ സാര്‍വതെയ്ക്ക് അര്‍ധ സെഞ്ച്വറി; 100 കടന്നു മുന്നോട്ട്, രഞ്ജി ഫൈനലില്‍ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭ 379 റണ്‍സെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഒന്നാം ഇന്നിങ്സ് തുടങ്ങിയ കേരളം പൊരുതുന്നു. കേരളം 100 കടന്നു. വിദര്‍ഭയെ 379 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിനു സാധിച്ചു. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായ കേരളത്തെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ആദിത്യ സാര്‍വതെ, അഹമ്മദ് ഇമ്രാന്‍ സഖ്യം മുന്നോട്ടു നയിക്കുകയായിരുന്നു. അതിനിടെ അഹമ്മദ് ഇമ്രാന്‍ പുറത്തായി. നിലവില്‍ കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയില്‍.

ആദിത്യ സാര്‍വതെ അര്‍ധ സെഞ്ച്വറിയുമായി പൊരുതുന്നു. താരം 90 പന്തില്‍ അര്‍ധ ശതകത്തിലെത്തി. നിലവില്‍ താരം 60 റണ്‍സുമായി ക്രീസില്‍. ഒപ്പം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ക്രീസില്‍.

ബാറ്റിങ് തുടങ്ങിയ കേരളത്തിനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ 14 റണ്‍സിലും രോഹന്‍ കുന്നുമ്മല്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. ദര്‍ശന്‍ നാല്‍കന്‍ഡെയാണ് ഇരുവരേയും മടക്കിയത്. സ്‌കോര്‍ 107ല്‍ നില്‍ക്കെ അഹമ്മദ് മടങ്ങിയതോടെ കേരളത്തിനു മൂന്നാം വികറ്റ് നഷ്ടമായി. അഹമ്മദ് 37 റണ്‍സ് കണ്ടെത്തി.

വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സില്‍ പുറത്തായിരുന്നു. ഡാനിഷ് മലേവാര്‍ (153) നേടിയ സെഞ്ച്വറിയും മലയാളി താരം കരുണ്‍ നായര്‍ നേടിയ അര്‍ധ സെഞ്ച്വറി (83)യുടേയും ബലത്തിലാണ് വിദര്‍ഭ മികച്ച സ്‌കോറിലെത്തിയത്.

പത്താമനായി എത്തിയ നചികേത് ഭൂതേയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 350 കടത്തിയത്. താരം 32 റണ്‍സെടുത്തു.

കേരളത്തിനായി എംഡി നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. എന്‍ ബേസില്‍ 2 വിക്കറ്റെടുത്തു. ജലജ് സക്സേന ഒരു വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി