Sports

ആദില്‍ റാഷിദിനെ മങ്കാദിങ് ചെയ്യാതെ മിച്ചല്‍ സ്റ്റാര്‍ക്ക്, മുന്നറിയിപ്പില്‍ ഒതുക്കിയതിന് കയ്യടി

പരമ്പര വിജയിയെ നിര്‍ണയിച്ച കളിയില്‍ ആദില്‍ റാഷിദിനെ മങ്കാദിങ് ചെയ്യാന്‍ അവസരമുണ്ടായിട്ടും മുന്നറിയിപ്പില്‍ ഒതുക്കി മിച്ചല്‍ സ്റ്റാര്‍ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: പരമ്പര വിജയിയെ നിര്‍ണയിച്ച കളിയില്‍ ആദില്‍ റാഷിദിനെ മങ്കാദിങ് ചെയ്യാന്‍ അവസരമുണ്ടായിട്ടും മുന്നറിയിപ്പില്‍ ഒതുക്കി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 49ാം ഓവറിലാണ് സംഭവം. 

സ്റ്റാര്‍ക്ക് ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ റാഷിദ് ക്രീസ് ലൈന്‍ വിട്ടിരുന്നു. ഇത് കണ്ട സ്റ്റാര്‍ക് ഡെലിവറി പൂര്‍ത്തിയാക്കാതെ ലൈനിനുള്ളിലേക്ക് കയറാന്‍ റാഷിദിനോട് നിര്‍ദേശിച്ചു. സംഭവം നടക്കുന്നതിന് രണ്ട് ഡെലിവറിക്ക് മുന്‍പ് സ്റ്റാര്‍ക്കിനെ റാഷിദ് സിക്‌സ് പറത്തിയിരുന്നു. എന്നാല്‍ അതും മങ്കാദിങ് ചെയ്യാന്‍ സ്റ്റാര്‍ക്കിനെ പ്രേരിപ്പിച്ചില്ല. 

മങ്കാദിങ്ങിന് എതിരാണ് തന്റെ നിലപാട് എന്ന് സ്റ്റാര്‍ക്ക് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അരങ്ങേറ്റ ടെസ്റ്റില്‍ അബദ്ധത്തില്‍ സ്റ്റാര്‍ക്കിന്റെ കൈ കൊണ്ട് ബെയില്‍സ് ഇളകിയിരുന്നു. ഈ സമയം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ക്രീസ് ലൈനിന് പുറത്തായിരുന്നു ധവാന്‍. എന്നിട്ടും സ്റ്റാര്‍ക്ക് അപ്പീല്‍ ചെയ്തിരുന്നില്ല. ധവാന്‍ ക്രീസില്‍ തുടരുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT