Sports

ആദ്യം ​ഗോൾ നേടി, പിന്നെ സെൽഫിയെടുത്തു ​ഗോളാഘോഷം അപ്പോൾ തന്നെ ഇൻസ്റ്റഗ്രാമിൽ; മാസാണ് ബെലോട്ടെല്ലി 

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇതുവരെ ആരും പയറ്റാത്തൊരു അടവുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ താരം മരിയോ ബലോട്ടെല്ലി

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ​ഗോളാഘോഷങ്ങൾ പല തരത്തിലാണ് താരങ്ങൾ നടത്താറുള്ളത്. ഗ്രൗണ്ടില്‍ ചുംബിച്ചും ആകാശത്തേക്ക് കൈയുയര്‍ത്തിയുമെല്ലാം ആഘോഷങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇതുവരെ ആരും പയറ്റാത്തൊരു അടവുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ താരം മരിയോ ബലോട്ടെല്ലി. 

ഫ്രഞ്ച് ലീഗില്‍ സെന്റ് എറ്റീനിനെതിരെയ മത്സരത്തിലാണ് മാഴ്സെയുടെ താരമായ ബലോട്ടെല്ലിയുടെ ഗോളും വ്യത്യസ്തമായ ആഘോഷവും. 12ാം മിനുട്ടിൽ എതിരാളിയുടെ വല ചലിപ്പിച്ചതിന് പിന്നാലെ ബലോട്ടെല്ലി ഓടിയത് ഗോള്‍പോസ്റ്റിന് പിറകില്‍ നിന്ന ക്യാമറമാന്റെ അടുത്തേക്കായിരുന്നു. അയാളുടെ കൈയില്‍ ബലോട്ടെല്ലിയുടെ ഫോണുണ്ടായിരുന്നു.

ഫോണ്‍ വാങ്ങിയ ഇറ്റാലിയന്‍ താരം സഹ താരങ്ങളേയും ഒപ്പം വളിച്ച് ​ഗോൾ നേട്ടമാഘോഷിച്ചു. ഇത് സെല്‍ഫി വീഡിയോ ആയി പകർത്താനും താരം മറന്നില്ല. എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കളിക്കിടയിലായിരുന്നു ബലോട്ടെല്ലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. അതിനു ശേഷം താരം കളി തുടരുകയും ചെയ്തു. നിമിഷ നേരം കൊണ്ട് ഈ വീഡിയോ വൈറലായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT