Sports

ആരാധകരെ ത്രില്ലടിപ്പിച്ച് മെസിയും സലയും ഒരുമിച്ച്; പരസ്യത്തിലും കൊമ്പുകോര്‍ക്കല്‍

ആരാധകരുടെ കണ്ണ് തള്ളിപ്പോകും വിധം പന്തും കാലും കൊണ്ട് വിസ്മയിപ്പിക്കുകയാണ് അടുത്തിടെ പുറത്തിറങ്ങിയ പരസ്യത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ സീസണോടെ മെസിയോട് പോലും ലിവര്‍പൂള്‍ താരം മുഹമ്മദ് സലയെ താരതമ്യം ചെയ്തിരുന്നു ഫുട്‌ബോള്‍ ലോകം. ഇപ്പോള്‍ വീണ്ടും ആരാധകരെ കുഴയ്ക്കുകയാണ് ഇരുവരും. ആരാധകരുടെ കണ്ണ് തള്ളിപ്പോകും വിധം പന്തും കാലും കൊണ്ട് വിസ്മയിപ്പിക്കുകയാണ് അടുത്തിടെ പുറത്തിറങ്ങിയ പരസ്യത്തില്‍.

പെപ്‌സിയുടെ പരസ്യത്തിലാണ് സംഭവം. പെട്രോള്‍ സ്‌റ്റേഷനിലാണ് ഇരുവരും. അവസാനത്തെ പെപ്‌സി ടിന്നിന് വേണ്ടി ഇരുവരും പന്ത് കൊണ്ട് നടത്തുന്ന പോര്. ഇരുവരും പന്ത് കൊണ്ട് പരസ്പരം പോരടിച്ച് നില്‍ക്കുമ്പോള്‍ മറ്റൊരാള്‍ വന്ന് ആ ടിന്‍ കൈക്കലാക്കുന്നു. അവസാനം പെപ്‌സി ട്രക്കിന് പിന്നാലെ സലയും മെസിയും ഓടുന്നതാണ് പരസ്യം. 

നേരത്തെ പന്തിന് മുകളില്‍ പെപ്‌സി കുപ്പി വെച്ച് പന്ത് ടയറിനുള്ളിലൂടെ അടിച്ച് മെസിയും, ടയറിന് മുകളിലിരിക്കുന്ന പെപ്‌സി ലക്ഷ്യം തെറ്റാതെ അടിച്ച് താഴെയിട്ട് സലയും എത്തിയിരുന്നു. ഇരുവരും ഒരു ടീമില്‍ കളിച്ചിരുന്നെങ്കില്‍ എങ്ങിനെയാവുമെന്ന് ചിന്തിച്ചുനോക്കൂ എന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത