Sports

'ആരുടെ സന്തോഷത്തിനാണ് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നത്'; രൂക്ഷ വിമര്‍ശനവുമായി ​ഗാവസ്കർ

ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ പശ്ചാത്തലം നില്‍ക്കേ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകകപ്പ് സെമിയില്‍ പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് പിന്നാലെ പരിമിത ഓവറില്‍ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള മൂന്ന് ഫോര്‍മാറ്റിലുള്ള ടീമിനേയും കോഹ്‌ലി തന്നെ നയിക്കുമെന്ന് അര്‍ഥാശങ്കയ്ക്ക് ഇടമില്ലാതെ ബിസിസിഐ ടീം പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി. ഇതോടെയാണ് അഭ്യൂഹങ്ങള്‍ അവസാനിച്ചത്.

എന്നാല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ പശ്ചാത്തലം നില്‍ക്കേ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍ ​ഗാവസ്കർ. മിഡ് ഡെയിലെ തന്റെ പതിവ് കോളത്തിലാണ് ഗവാസ്‌കര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

ക്യാപ്റ്റനെ മാറ്റുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്താതെ സെലക്ടര്‍മാര്‍ വെസ്റ്റിന്‍ഡീസിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന്റെ സന്തോഷത്തിനാണോ അതോ സെലക്ഷന്‍ കമ്മിറ്റിയുടെ സന്തോഷത്തിനാണോ എന്ന് ഗാവസ്കർ ചോദിച്ചു. 

നമ്മുടെയെല്ലാം അറിവ് അനുസരിച്ച് വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ കാലാവധി ലോകകപ്പ് വരെയാണ്. അതിന് ശേഷം കോഹ്‌ലിയെ തന്നെ നായകനാക്കുമ്പോള്‍ അതിനായി ഒരു അഞ്ച് മിനുട്ടെങ്കിലും യോഗം ചേരണമായിരുന്നുവെന്നും ​ഗാവസ്കർ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'