Sports

ആറാഴ്‌ച പിന്നിട്ടിട്ടും കോവിഡില്‍ നിന്ന്‌ മുക്തി നേടാനാവാതെ ഡിബാല, നാല്‌ വട്ടവും പരിശോധനാ ഫലം പൊസിറ്റീവ്‌

മാര്‍ച്ച്‌ 21നാണ്‌ ഡിബാലക്കും കാമുകി ഒറിയാനക്കും കോവിഡ്‌ സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ടൂറിന്‍: കോവിഡില്‍ നിന്ന്‌ മുക്തി നേടാനാവാതെ ഡിബാല. കോവിഡ്‌ സ്ഥിരീകരിച്ച്‌ ആറാഴ്‌ച പിന്നിടുമ്പോഴേക്കും നാല്‌ കോവിഡ്‌ ടെസ്‌റ്റുകള്‍ക്കാണ്‌ ഡിബാല വിധേയനായത്‌. ഈ നാലിലും യുവന്റ്‌സ്‌ താരത്തിന്റെ ഫലം പൊസിറ്റീവായി തുടര്‍ന്നു.

മാര്‍ച്ച്‌ 21നാണ്‌ ഡിബാലക്കും കാമുകി ഒറിയാനക്കും കോവിഡ്‌ സ്ഥിരീകരിച്ചത്‌. ആദ്യം ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായും എന്നാല്‍ പിന്നാലെ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങി എത്തിയതായും ഡിബാല അറിയിച്ചിരുന്നു. പക്ഷേ ഇപ്പോഴും താരത്തിന്റെ കോവിഡ്‌ പരിശോധനാ ഫലം പോസിറ്റീവായി തുടരുകയാണ്‌.

പൂര്‍ണ വിശ്രമമാണ്‌ താരത്തിനിപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. സിരി എയില്‍ വിവിധ ടീമുകളില്‍ കളിക്കുന്ന താരങ്ങളോട്‌ മെയ്‌ നാലിന്‌ പരിശീലനത്തിന്‌ ഇറങ്ങാന്‍ ഗ്വിസെപ്പെ കോന്റെ അറിയിച്ചിരുന്നു. കോവിഡ്‌ ഫലം പൊസിറ്റീവായി തുടരുന്നതോടെ ഡിബാലക്ക്‌ എത്താനാവില്ല. കോവിഡ്‌ ബാധിച്ച യുവന്റ്‌സ്‌ താരങ്ങളായ റുഗാനിയും, മറ്റിയൂഡിയും രോഗമുക്തരായിരുന്നു.കോവിഡ്‌ 19നെ തുടര്‍ന്ന്‌ തനിക്ക്‌ ശ്വാസമെടുക്കാന്‍ വലിയ ബുദ്ധിമുട്ട്‌ നേരിട്ടിരുന്നതായി ഡിബാല പറഞ്ഞിരുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

33 മലയാളികളെ കാണാനില്ല; കാണാതായവരില്‍ 288 ഇന്ത്യക്കാര്‍; സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം

'ഇന്ദ്രന്‍ കാര്‍ന്നോരുടെ വീട്ടില്‍ ഓണസദ്യ'; 'പൂര്‍ത്തിരാജിനെ' കണ്ടില്ലെന്ന് കമന്റ്; വായടപ്പിച്ച് മല്ലികാമ്മയുടെ മറുപടി

കെഎസ്എഫ്ഡിസിയുടെ 'വിക്ടോറിയ' വിദേശ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍

നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; വിലക്കയറ്റം നിര്‍ത്താന്‍ ഒന്നുകൂടി മുറിക്കണമെന്ന് കോണ്‍ഗ്രസ്

വെറുതെ കളിച്ച് പോകാനല്ല, നയിക്കാൻ തന്നെ; അയ്യന്തോളിന്റെ പുലിപ്പടയെ നയിക്കാൻ 10 വയസ്സുകാരി ആരാധ്യ