Sports

ആറ് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ച്ചര്‍ മാജിക്ക്; ലീഡ്‌സില്‍ ഓസീസ് തവിടുപൊടി (വീഡിയോ)

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് പോരാട്ടം വെറും 179 റണ്‍സില്‍ അവസാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലീഡ്‌സ്: ഓസ്‌ട്രേലിയ ഭയപ്പെട്ടത് തന്നെ ലീഡ്‌സില്‍ സംഭവിച്ചു. ജോഫ്രെ ആര്‍ച്ചറുടെ പന്തുകള്‍ തീ തുപ്പിയപ്പോള്‍ ഓസീസ് ബാറ്റിങ് നിര ചീട്ടു കൊട്ടാരം കണക്കെ വീണു പോയി. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് പോരാട്ടം വെറും 179 റണ്‍സില്‍ അവസാനിച്ചു. 

കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കാനിറങ്ങിയ പേസര്‍ ജോഫ്രെ ആര്‍ച്ചര്‍ 17.1 ഓവറില്‍ 45 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഒന്നാം ടെസ്റ്റില്‍ മാരകമായി പന്തെറിഞ്ഞ് ബൗണ്‍സറുകളാല്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങില്‍ ഭീതി വിതച്ച ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റിലും സമാന ആശങ്കകള്‍ ഓസീസിന് സമ്മാനിച്ചു. 

ടോസ് നേടി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങിനയക്കുകയായിരുന്നു. രണ്ടിന് 25 എന്ന നിലയില്‍ തുടക്കത്തില്‍ പതറിപ്പോയ ഓസീസിനെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഓപണര്‍ ഡേവിഡ് വാര്‍ണര്‍- ലബുഷനെ സഖ്യമാണ് കൈപിടിച്ചുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 111 റണ്‍സ് ചേര്‍ത്തു. 

എന്നാല്‍ പിന്നീട് മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് അവര്‍ അഞ്ചിന് 139 റണ്‍സെന്ന നിലയിലേക്ക് വീണു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. അവസാനത്തെ അഞ്ച് വിക്കറ്റുകള്‍ വെറും 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓസീസിന് നഷ്ടമായി. 

74 റണ്‍സെടുത്ത ലബുഷനെ, 61 റണ്‍സെന്ന വാര്‍ണര്‍ എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്‌നാണ് രണ്ടക്കം കടന്ന മറ്റൊരു താരം. മൂന്ന് പേര്‍ സംപൂജ്യരായി കൂടാരം കയറി. 

ആര്‍ച്ചര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ

'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'