Sports

ആശങ്ക ഒഴിയുന്നില്ല, രണ്ട് പേര്‍ കൂടി അറസ്റ്റില്‍; ഓസിലിന്റെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവര്‍

സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേരെ ഓസിലിന്റെ വീടിന്റെ സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഴ്‌സണല്‍ താരം മെസുട് ഓസിലിന്റെ സുരക്ഷയില്‍ വീണ്ടും ആശങ്ക തീര്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍. സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേരെ ഓസിലിന്റെ വീടിന്റെ സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. പ്രീമിയര്‍ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിന്നും ഓസിലിനെ ആഴ്‌സണല്‍ മാറ്റി നിര്‍ത്തിയതിന് പിന്നാലെയാണ് സംഭവം. 

ആയുധ ധാരികളായ സംഘം ഓസീലിനേയും ആഴ്‌സണല്‍ താരം കൊലസിനാച്ചിനേയും  ആക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സംഘം ഓസില്‍ സഞ്ചരിച്ച് കാര്‍ ചെയ്‌സ് ചെയ്ത് എത്തുകയും ചെയ്‌തോടെ ഇവര്‍ക്ക് റെസ്‌റ്റോറന്റില്‍ അഭയം തേടേണ്ടി വന്നിരുന്നു. 

കളിക്കാരുടേയും അവരുടെ കുടുംബങ്ങളുടേയും സുരക്ഷ മുന്‍പില്‍ കണ്ടാണ് ടീമില്‍ നിന്ന് ഇരുവരേയും ഒഴിവാക്കിയത് എന്ന് ആഴ്‌സണല്‍ വ്യക്തമാക്കുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഇരുവരേയും ടീമിലേക്ക് തിരികെ കൊണ്ടുവരുമെന്നും ആഴ്‌സണല്‍ വ്യക്തമാക്കുന്നു. 

ജൂണ്‍ 25 നോര്‍ത്ത് ലണ്ടനിലായിരുന്നു ആഴ്‌സണല്‍ താരങ്ങളില്‍ നിന്നും കവര്‍ച്ച നടത്താനുള്ള ശ്രമം. ബൈക്കിലെത്തിയ സംഘത്തെ കൊളസിനാക്ക് തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും ഇറങ്ങി നേരിട്ടു. ഇതോടെ സംഘത്തിന് പിന്മാറേണ്ടി വന്നു. സംഭവത്തില്‍ ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT