Sports

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ലൗറ മാര്‍ഷ് വിരമിച്ചു

2006ല്‍ പേസ് ബൗളറായാണ് ലൗറ ക്രിക്കറ്റിലേക്ക് എത്തിയത്. എന്നാല്‍ പിന്നാലെ സ്പിന്നിലേക്ക് കളം മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ ലൗറ മാര്‍ഷ് വിരമിച്ചു. 2009,2017 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലൗറ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്റെ രാജ്യാന്തര കരിയര്‍ ലൗറ അവസാനിപ്പിച്ചിരുന്നു. ഈ വര്‍ഷം ആരംഭിക്കനിരുന്ന വുമണ്‍സ് 100 ടൂര്‍ണമെന്റില്‍ കളിക്കുകയായിരുന്നു ലൗറയുടെ ലക്ഷ്യം. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് 2021ലേക്ക് മാറ്റി. ഇതോടെയാണ് ലൗറ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 

2006ല്‍ പേസ് ബൗളറായാണ് ലൗറ ക്രിക്കറ്റിലേക്ക് എത്തിയത്. എന്നാല്‍ പിന്നാലെ സ്പിന്നിലേക്ക് കളം മാറ്റി. 217 രാജ്യാന്തര വിക്കറ്റുകള്‍ ലൗറയുടെ പേരിലുണ്ട്. 9 ടെസ്റ്റും, 103 ഏകദിനവും, 67 ട്വന്റി20യും ഇംഗ്ലണ്ട് വനിതാ ടീമിന് വേണ്ടി ലൗറ കളിച്ചു. 

ഈ വര്‍ഷത്തെ 100 ടൂര്‍ണമെന്റ് ഒഴിവാക്കിയതോടെ ബൂട്ടഴിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് എനിക്ക് തോന്നുന്നു. ഈ വര്‍ഷങ്ങളില്‍ ഞാന്‍ ഭാഗമായ എല്ലാ ടീമിനോടും നന്ദി പറയുന്നു, ലൗറ ട്വിറ്ററില്‍ കുറിച്ചു. ക്രിക്കറ്റ് താരം എന്ന നിലയിലേക്കുള്ള എന്റെ വളര്‍ച്ചയില്‍ കെന്റും സസെക്‌സും വലിയ പങ്കുവഹിച്ചിട്ടുണ്ട്. 

ദി സറേ സ്റ്റാര്‍സ്, സിഡ്‌നി സിക്‌സേഴ്‌സ്, എന്‍എസ്ഡബ്ല്യു ബ്രേക്കേഴ്‌സ്, ഒറ്റാഗോ സ്പാര്‍ക്‌സ് എന്നീ ടീമുകള്‍ക്കും നന്ദി പറയുന്നു. ജീവിതത്തിലെ അടുത്ത അധ്യായത്തെ ആകാംക്ഷയോടെയാണ് നോക്കുന്നത്. എനിക്ക് ഒരുപാട് നല്‍കിയ കളിക്ക് തിരിച്ചെന്തെങ്കിലും നല്‍കാനാണ് ശ്രമിക്കുന്നത്, ലൗറ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മരണത്തെ തോൽപ്പിച്ച് ആറുവയസുകാരി; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു|VIDEO

ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

വിനീത് ശ്രീനിവാസൻ ചിത്രം 'ചടങ്ങ്' തുടങ്ങി; പ്രധാന വേഷത്തില്‍ സുരേഷ് കൃഷ്ണയും

ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്നു; സ്വർണം വിറ്റ് ഐഫോൺ വാങ്ങിയ യുവാവ് റിമാൻഡിൽ

​ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് നല്ലതാണോ? സാമന്തയുടെ ജിം വർക്ക് ഔട്ട് വീഡിയോ വൈറൽ