Sports

ഇതിലും മികച്ച ഡെലിവറി നേരിട്ടിട്ടുണ്ടോ? ആദില്‍ റാഷിദിന് മുന്‍പില്‍ വിറച്ച് വീണ കോഹ്‌ലിയെ കുത്തി ഇംഗ്ലണ്ട്

മറ്റൊരു ഏകദിന സെഞ്ചുറിയും ഇന്ത്യക്ക് മികച്ച ടോട്ടലും കോഹ് ലി അവിടെ ലക്ഷ്യം വെച്ചെങ്കിലും ആദില്‍ റാഷിദിന്റെ സ്പിന്നിന് മുന്‍പില്‍ അടിതെറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ആദില്‍ റാഷിദിന് മുന്‍പില്‍ കോഹ് ലി കുടുങ്ങിയ നിമിഷം വീണ്ടും ആരാധകരെ ഓര്‍മിപ്പിച്ചാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിലെത്തുന്നത്. നിങ്ങള്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ഡെലിവറിയല്ലേ ഇതെന്ന് കോഹ് ലിയോട് ചോദ്യവുമെത്തുന്നുണ്ട്. 

എറൗണ്ട് ലെഗില്‍ പിച്ച് ചെയ്ത് എത്തിയ പന്ത് കോഹ് ലിയുടെ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയാണ്. കുത്തി തിരിഞ്ഞെത്തിയ പന്ത് സ്റ്റംപ് തൊട്ടത് കണ്ട് വിശ്വസിക്കാനാവാതെ ഇന്ത്യന്‍ നായകന്‍ അവിടെ നിന്ന് പോയി. 2018ലെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലായിരുന്നു ആദില്‍ റാഷിദിന്റെ തകര്‍പ്പന്‍ ഡെലിവറി. 

71 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു കോഹ് ലി ആ സമയം. മറ്റൊരു ഏകദിന സെഞ്ചുറിയും ഇന്ത്യക്ക് മികച്ച ടോട്ടലും കോഹ് ലി അവിടെ ലക്ഷ്യം വെച്ചെങ്കിലും ആദില്‍ റാഷിദിന്റെ സ്പിന്നിന് മുന്‍പില്‍ അടിതെറ്റി. ഞാന്‍ എറിഞ്ഞതില്‍ വെച്ച് എനിക്കേറ്റവും സംതൃപ്തി നല്‍കിയ ഡെലിവറിയായിരുന്നു അതെന്നാണ് ആദില്‍ റാഷിദ് പറഞ്ഞിട്ടുള്ളത്. 

അതുപോലൊരു ഡെലിവറി എറിയാനാണ് എപ്പോഴും നമ്മള്‍ ശ്രമിക്കുക. അന്നത് സാധിച്ചു. അതും കോഹ് ലിയെ പോലൊരു ബാറ്റ്‌സ്മാന് എതിരെ, റാഷിദ് പറഞ്ഞു. ആ പരമ്പരയിലെ ആദ്യ ഏകദിനത്തിലും കോഹ് ലിയുടെ വിക്കറ്റ് റാഷിദ് വീഴ്ത്തിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT