Sports

ഇത് മാത്രമാണ് മെസിയെ പിടിച്ചു കെട്ടാനുള്ള വഴി; അറ്റകൈ പ്രയോഗവുമായി മോഡ്രിച്ച്‌

ബാലന്‍ ദി ഓറിനേക്കാള്‍ വില മെസിയുടെ ജേഴ്‌സിക്കാണെന്ന് മോഡ്രിച്ച് മനസിലാക്കിയെന്നാണ് ആരാധകര്‍ കളിയായി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാലില്‍ ഒട്ടിച്ചുവെച്ചിട്ടെന്നവണ്ണം പന്തുമായി പായുന്ന മെസിയെ തടയുക ഒട്ടും എളുപ്പമല്ല. തടയാന്‍ മുന്നിലെത്തുന്നവരുടെ കണക്കുകൂട്ടലെല്ലാം തെറ്റിച്ച് വെട്ടിത്തിരിഞ്ഞ് പൊയ്ക്കളയുമ്പോള്‍ പിടിച്ചുകെട്ടാന്‍ ഫൗളുകള്‍ തന്നെ എതിര്‍ താരങ്ങള്‍ക്ക് ആശ്രയം. അങ്ങിനെ എല്‍ ക്ലാസിക്കോയ്ക്കിടയില്‍ മോഡ്രിച്ചിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഫൗളാണ് ആരാധകരില്‍ ഇപ്പോള്‍ കൗതുകം തീര്‍ക്കുന്നത്. 

കളിയുടെ രണ്ടാം പകുതിയില്‍ മെസിയെ ജേഴ്‌സില്‍ പിടിച്ച് പിന്നിലേക്ക് വലിക്കുകയാണ് മെസി. ഫ്രീകിക്കിലേക്കാണ് മോഡ്രിച്ചിന്റെ ഈ ഫൗള്‍ എത്തിച്ചത്. മെസിയെ പിന്തള്ളി ബാലന്‍ ദി ഓര്‍ ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ കൈക്കലാക്കിയ മോഡ്രിച്ചിന് മെസിയെ തടഞ്ഞു നിര്‍ത്താന്‍ പ്രയോഗിക്കേണ്ടി വന്ന അറ്റകൈ പ്രയോഗത്തിന്റെ കൗതുകമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

മെസി തന്റെ മികച്ച ഫോമിലായിരുന്നില്ലെങ്കിലും ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളിന് ജയം പിടിച്ചിരുന്നു. സുവാരസിന്റെ ഇരട്ട ഗോളും, വരാനെയുടെ സെല്‍ഫ് ഗോളുമാണ് കോപ ദെല്‍ റേയില്‍ ബാഴ്‌സയ്ക്ക് തുണയായത്. മെസിയെ പിടിച്ചു വലിക്കുന്ന ഫോട്ടോ വൈറലായതോടെ ട്രോളുമായി ആരാധകര്‍ എത്തുന്നുണ്ട്. ബാലന്‍ ദി ഓറിനേക്കാള്‍ വില മെസിയുടെ ജേഴ്‌സിക്കാണെന്ന് മോഡ്രിച്ച് മനസിലാക്കിയെന്നാണ് ആരാധകര്‍ കളിയായി പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം