Sports

ഇന്ത്യ ബാറ്റ് ചെയ്യും; സഞ്ജു സാംസണ്‍ കളിക്കില്ല

ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ കീറൊണ്‍ പൊള്ളാര്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മലയാളി ആരാധകര്‍ക്ക് നിരാശ, വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ കേരളത്തിന്റെ അഭിമാനമായ സഞ്ജു  വി സാംസണ്‍ കളിക്കില്ല. ഹൈദരാബാദ് നടന്ന ആദ്യ ട്വന്റി20യിലെ അതേ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്. 

അതേസമയം ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ കീറൊണ്‍ പൊള്ളാര്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് വിന്‍ഡീസ് കളിക്കുന്നത്. രാംദിന് പകരം നിക്കോളാസ് പുറന്‍ കളിക്കും

ആദ്യ കളി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെ പോരാട്ടവീര്യവുമായാണ് വെസ്റ്റിന്‍ഡീസിന്റെ പടയൊരുക്കം. ഇതോടെ കാര്യവട്ടത്ത് വമ്പന്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT