Sports

'ഇന്ത്യക്ക് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ചവന്‍, താങ്കള്‍ ഇത് അര്‍ഹിക്കുന്നു'- രോഹിതിനെ അഭിനന്ദിച്ച് റെയ്‌ന

'ഇന്ത്യക്ക് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ചവന്‍, താങ്കള്‍ ഇത് അര്‍ഹിക്കുന്നു'- രോഹിതിനെ അഭിനന്ദിച്ച് റെയ്‌ന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ച് മുന്‍ താരം സുരേഷ് റെയ്‌ന. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് റെയ്‌നയുടെ അഭിനന്ദനം. അര്‍ഹിക്കുന്ന പുരസ്‌കാരമാണ് രോഹിത് സ്വന്തമാക്കിയതെന്നും രാജ്യത്തിന് അഭിമാനകരമായ ഒട്ടേറെ നിമിഷങ്ങള്‍ സംഭാവന ചെയ്തതായും റെയ്‌ന കുറിച്ചു. 

'അഭിനന്ദനങ്ങള്‍ സഹോദരാ. പുരസ്‌കാരം താങ്കള്‍ അര്‍ഹിക്കുന്നു. പല സമയങ്ങളിലും നിങ്ങള്‍ ഇന്ത്യക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ചു. ഇനിയും നിരവധി നാഴികക്കല്ലുകള്‍ പിന്നിടാന്‍ സാധിക്കട്ടെ'- റെയ്‌ന അഭിനന്ദന കുറിപ്പില്‍ വ്യക്തമാക്കി. 

2016 ജനുവരി ഒന്ന് മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള പ്രകടനം കണക്കിലെടുത്താണ് രോഹിതിനെ രാജ്യം ഖേല്‍രത്‌ന നല്‍കി ആദരിക്കുന്നത്. ഖേല്‍രത്‌നയ്ക്ക് അര്‍ഹമാവുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരമാണ് രോഹിത്. അതും ടെസ്റ്റില്‍ തന്റെ ആധിപത്യം കാണിച്ചിട്ടില്ലാത്ത ഒരു താരം. 1997-98ല്‍ സച്ചിന്‍, 2007-08ല്‍ ധോനി, 2014-2017ല്‍ കോഹ്‌ലി എന്നിവര്‍ക്കാണ് രോഹിതിന് മുന്‍പ് ഖേല്‍രത്‌ന ലഭിച്ചത്. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് സുരേഷ് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അടുത്ത മാസം യുഎഇയില്‍ തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ ഇരു താരങ്ങളും നേര്‍ക്കുനേര്‍ വരുന്നുണ്ട്. മുംബൈ ഇന്ത്യന്‍ നായകനായി രോഹിത് ശര്‍മയും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉപനായകനായി റെയ്‌നയേയും കളത്തില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാമൂഴം ഉറപ്പ്, എല്‍ഡിഎഫ് തൊണ്ണൂറിലധികം സീറ്റുകള്‍ നേടും: എം വി ഗോവിന്ദന്‍

'പുലർച്ചെ 2 മണിക്കാണ് സായ് എന്നെ വിളിച്ച് പവഴമല്ലിയെ കുറിച്ച് പറയുന്നത്; രണ്ട് ദിവസം കൊണ്ട് ഡാൻസ് പ്രാക്ടീസ് ചെയ്തു'

സുരക്ഷിത നിക്ഷേപം നോക്കുകയാണോ?; ഇതാ സ്ത്രീകള്‍ക്കായി അഞ്ചു സ്‌കീമുകള്‍

സി​ഗരറ്റ് പുകച്ച് ഡ്രൈവിങ്, കുറ്റി അലക്ഷ്യമായി റോഡിൽ വലിച്ചെറിഞ്ഞു; ക്രിക്കറ്റ് താരങ്ങൾക്ക് പൗരബോധം വേണ്ടേ? ചഹൽ വീണ്ടും വിവാദത്തിൽ (വിഡിയോ)

രക്ഷകനായി എത്തിയിട്ട് ക്രൂരത, കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി

SCROLL FOR NEXT