Sports

ഇന്ത്യന്‍ ടീമിലേക്ക് എത്തണം, 2023 ലോകകപ്പ് കളിക്കുക ലക്ഷ്യമെന്ന് ശ്രീശാന്ത്

കേരള ടീമിലേക്ക് എത്തുന്നതിന് ശ്രീശാന്ത് ഇനിയും കഴിവ് തെളിയിക്കേണ്ട കാര്യമില്ലെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ടിനു യോഹന്നാന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ടീമിലേക്ക് എത്തുന്നതിന് ശ്രീശാന്ത് ഇനിയും കഴിവ് തെളിയിക്കേണ്ട കാര്യമില്ലെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ടിനു യോഹന്നാന്‍. ശ്രീശാന്തിന്റെ കഴിവ് ശ്രീശാന്ത് നേരത്തെ തന്നെ നമുക്ക് കാണിച്ച് തന്നിട്ടുണ്ട്. ശാരീരിക ക്ഷമത തെളിയിക്കുക എന്ന കടമ്പ മാത്രമാണ് ശ്രീശാന്തിന് മുന്‍പില്‍ ഇനിയുള്ളത് എന്നും ടിനു യോഹന്നാന്‍ പറഞ്ഞു. 

വീണ്ടും ആസ്വദിച്ച് കളിക്കാന്‍ പാകത്തില്‍ പിന്തുണയും പ്രചോദനവും ശ്രീശാന്തിന് ഞങ്ങള്‍ നല്‍കും. ഏഴര വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് കളിക്കാന്‍ പോവുന്നത്. അതുകൊണ്ട് എന്ത് മാറ്റമാണ് ശ്രീശാന്തിന്റെ കളിയില്‍ വന്നത് എന്ന് നമ്മള്‍ കാത്തിരുന്ന കാണണമെന്നും കേരള ടീം പരിശീലകന്‍ പറഞ്ഞു. 

സിനിമയില്‍ അഭിനയിക്കുന്ന സമയവും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ താന്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് എത്തുക എന്ന ലക്ഷ്യം ഇപ്പോഴും തന്റെ ഉള്ളിലുണ്ട്. അടുത്ത അഞ്ച് വര്‍ഷം ക്രിക്കറ്റ് മാത്രമാവും നോക്കുക. മൂന്ന് വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണം. 2023 ലോകകപ്പ് കളിക്കണം എന്ന ആഗ്രഹമുള്ളതായും ശ്രീശാന്ത് പറഞ്ഞു. 

200 ടെസ്റ്റ് വിക്കറ്റ് എടുക്കും എന്ന് പലരോടും പറഞ്ഞിരുന്നു. എന്നാല്‍ നൂറെണ്ണം പോലും ആയില്ല. പറ്റുന്ന വിധം രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തുമെന്നും, രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും കേരളത്തെ ജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT