Sports

ഇന്ത്യന്‍ പ്രതീക്ഷകള്‍ മുന്നോട്ട്; കശ്യപ് കൊറിയ ഓപണ്‍ ബാഡ്മിന്റണ്‍ സെമിയില്‍

പി കശ്യപ് കൊറിയ ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമി ഫൈനലിലേക്ക് മുന്നേറി

Author : സമകാലിക മലയാളം ഡെസ്ക്

ഇഞ്ചിയോണ്‍: ഇന്ത്യന്‍ പ്രതീക്ഷകള്‍ കാത്ത് പി കശ്യപ് കൊറിയ ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ മുന്‍ ലോക രണ്ടാം നമ്പര്‍ താരമായ ഡെന്‍മാര്‍കിന്റെ യാന്‍ ജോര്‍ഗന്‍സെനെ കീഴടക്കിയാണ് കശ്യപിന്റെ കുതിപ്പ്. സ്‌കോര്‍: 24-22, 21-8.

സൂപ്പര്‍ താരങ്ങളായ പിവി സിന്ധു, സൈന നേഹ്‌വാള്‍, സായ് പ്രണീത് എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു. അതിനിടെയാണ് ഇന്ത്യന്‍ പ്രതീക്ഷയുമായുള്ള കശ്യപിന്റെ കുതിപ്പ്. 

രണ്ട് സെറ്റ് പോരാട്ടത്തിലാണ് കശ്യപ് ഡാനിഷ് താരത്തിന് മടക്ക ടിക്കറ്റ് നല്‍കിയത്. ആദ്യ സെറ്റില്‍ കടുത്ത വെല്ലുവിളിയാണ് മുന്‍ ലോക രണ്ടാം നമ്പര്‍ താരം കശ്യപിന് നേരെ ഉയര്‍ത്തിയത്. എങ്കിലും സെറ്റ് കൈവിടാതെ ഇന്ത്യന്‍ താരം കാത്തു. 

എന്നാല്‍ രണ്ടാം സെറ്റില്‍ തുടക്കം മുതല്‍ ലീഡെടുത്ത് മുന്നേറിയ കശ്യപ് എതിരാളിക്ക് ഒരവസരവും നല്‍കിയില്ല. സ്‌കോര്‍ സൂചിപ്പിക്കും പോലെ രണ്ടാം സെറ്റ് ലളരെ പെട്ടെന്ന് ഏകപക്ഷീയമായി തന്നെ കശ്യപ് സ്വന്തമാക്കി. 

നാളെ നടക്കുന്ന സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമൊറ്റയാണ് കശ്യപിന്റെ എതിരാളി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു