Sports

ഇന്ത്യയുടെ ഭാരോദ്വഹന താരം മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് കുളത്തില്‍ നിന്ന്‌

ഭാരോദ്വഹനവുമായി മുന്നോട്ടു പോകുന്നതിന് മുന്നിലുള്ള പ്രതിസന്ധിയും മറ്റും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വൈഭവി പറഞ്ഞിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയുടെ ഭാരോദ്വഹന താരമായ വൈഭവി പടേക്കറെ മരിച്ച നിലയില്‍ കണ്ടെത്തി. റായ്ഗഡ് ജില്ലയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗുര്‍ഗാവോണ്‍ ഗ്രമത്തിലെ കുളത്തിലാണ് ബുധനാഴ്ച താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആഗസ്റ്റ് 27 മുതല്‍ വൈഭവിയെ കാണാനില്ലായിരുന്നു. കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാരോദ്വഹനവുമായി മുന്നോട്ടു പോകുന്നതിന് മുന്നിലുള്ള പ്രതിസന്ധിയും മറ്റും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വൈഭവി പറഞ്ഞിരുന്നു. 

കുടുംബാംഗങ്ങളുമായി ഇക്കാര്യം സംസാരിച്ചതിന് പിന്നാലെയാണ് താരത്തെ കാണാതാവുന്നത്. ഭാരോദ്വഹനത്തില്‍ ദേശീയ തലത്തില്‍ വെള്ളി നേടിയ വൈഭവി, ജില്ലാതല മത്സരങ്ങളില്‍ സ്വര്‍ണവും സ്വന്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

SCROLL FOR NEXT