Sports

ഇന്ത്യയുടെ മികച്ച യുവ ബാറ്റ്‌സ്മാന്‍ സഞ്ജുവെന്ന് ഗംഭീര്‍, തിരുത്തി മനോജ് തിവാരി 

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 32 പന്തില്‍ 74 റണ്‍സ് സഞ്ജു അടിച്ചെടുത്തതിന് പിന്നാലെയാണ് പ്രശംസ കൊണ്ട് സഞ്ജുവിനെ ഗംഭീര്‍ മൂടിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല, ഇന്ത്യയുടെ മികച്ച യുവ ബാറ്റ്‌സ്മാനും സഞ്ജു സാംസണ്‍ ആണെന്ന ഗൗതം ഗംഭീറിന്റെ വിലയിരുത്തല്‍ തള്ളി എത്തുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മുന്‍ താരം മനോജ് തിവാരി. ഇന്ത്യയുടെ മികച്ച യുവ ബാറ്റ്‌സ്മാന്‍ കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍ ആണെന്നാണ് മനോജ് തിവാരി പറയുന്നത്. സഞ്ജുവിനെ കുറിച്ച് പറയുന്ന ഗംഭീറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു തീവാരിയുടെ പ്രതികരണം. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 32 പന്തില്‍ 74 റണ്‍സ് സഞ്ജു അടിച്ചെടുത്തതിന് പിന്നാലെയാണ് പ്രശംസ കൊണ്ട് സഞ്ജുവിനെ ഗംഭീര്‍ മൂടിയത്. മറ്റെല്ലാവരും സഞ്ജുവിനെ കൈനീട്ടി സ്വീകരിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാത്രം സ്ഥാനം ലഭിക്കാത്തത് വിചിത്രമാണെന്നാണ് ഗംഭീര്‍ പറഞ്ഞത്. സഞ്ജുവിന് വേണ്ടി മുന്‍പും ഗംഭീര്‍ മുന്‍പോട്ട് വന്നിട്ടുണ്ട്.

ഇന്ന് സീസണിലെ ആദ്യ മത്സരത്തിന് കൊല്‍ക്കത്ത ഇറങ്ങും. ഇവിടെ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം എങ്ങനെയാവും എന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം ദേവ്ദത്ത് പടിക്കലാണ് അരങ്ങേറ്റത്തില്‍ അര്‍ധശതകം തികച്ച് വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നത്തെ ദിവസം സഞ്ജുവിന്റേതാണ്. ബുധനാഴ്ച ഐപിഎല്ലില്‍ ശുഭ്മാന്‍ ഗില്‍ മികവ് കാണിച്ച് തന്റേതാക്കുമോ എന്ന ആകാക്ഷയിലാണ് ആരാധകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT