D9qra10W4AI8Hl0 
Sports

ഇന്ത്യയ്ക്ക് അഫ്ഗാന്റെ ഷോക്ക് ട്രീറ്റ്; സ്പിന്‍ ചുഴലിയില്‍ വീണടിഞ്ഞു; 8/224

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയും കേദാര്‍ ജാദവും മാത്രമാണ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനിന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കി അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ നിര  ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.  ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയും കേദാര്‍ ജാദവും മാത്രമാണ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനിന്നത്. 63 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 67 റണ്‍സെടുത്ത കോലിയെ മുഹമ്മദ് നബി പുറത്താക്കുകയായിരുന്നു. 68 പന്തുകള്‍ നേരിട്ട ജാദവ് 52 റണ്‍സെടുത്ത് പുറത്തായി.

ഇന്ത്യയുടെ അഞ്ചു വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയത്. എം.എസ് ധോനി (23), രോഹിത് ശര്‍മ (1), ലോകേഷ് രാഹുല്‍ (30), വിജയ് ശങ്കര്‍ (29), ഹാര്‍ദിക് പാണ്ഡ്യ (7), മുഹമ്മദ് ഷമി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

അഫ്ഗാനായി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നയ്ബ് എന്നിവര്‍ രണ്ടും മുജീബുര്‍ റഹ്മാന്‍, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍, അഫ്താബ് അലം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT