Sports

ഇന്ന് വിഷുവാണോ? 56 പന്തില്‍ 139 റണ്‍സ്, 4 ഓവറില്‍ എട്ട് വിക്കറ്റ്, ആര്‍മാദിച്ചത് കൃഷ്ണപ്പ ഗൗതം

ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ട്‌ പെര്‍ഫോമന്‍സുമായി കളിച്ച് ആര്‍മാദിക്കുകയാണ് കൃഷ്ണപ്പ ഗൗതം

Author : സമകാലിക മലയാളം ഡെസ്ക്

56 പന്തില്‍ നിന്ന് അടിച്ചെടുത്തത് 134 റണ്‍സ്. ബൗളിങ്ങിലേക്ക് എത്തിയപ്പോഴോ, നാല് ഓവറില്‍ വീഴ്ത്തിയത് എട്ട് വിക്കറ്റും. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ട്‌ പെര്‍ഫോമന്‍സുമായി കളിച്ച് ആര്‍മാദിക്കുകയാണ് കൃഷ്ണപ്പ ഗൗതം. 

കര്‍ണാടക പ്രീമിയര്‍ ലീഗിലാണ് കൃഷ്ണപ്പയുടെ തകര്‍പ്പന്‍ കളി വന്നത്. ലീഗിന് ഔദ്യോഗിക ട്വന്റി20 അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് നിലവിലുള്ള ഒരു റെക്കോര്‍ഡും കൃഷ്ണപ്പയ്ക്ക് ഈ പ്രകടനത്തിലൂടെ മറികടക്കാനായില്ല. 

13 സിക്‌സുകളാണ് കൃഷ്ണപ്പയുടെ ബാറ്റില്‍ നിന്ന് വന്നത്. ഫോറിലൂടേയും സിക്‌സിലൂടേയും അടിച്ചെടുത്തത് 106 റണ്‍സ്. സെഞ്ചുറിയിലേക്ക് കൃഷ്ണപ്പ കുതിച്ചെത്തിയത് 39 പന്തില്‍ നിന്ന്. 15 റണ്‍സ് മാത്രം വഴങ്ങി, ഹാട്രിക് ഉള്‍പ്പെടെയാണ് കൃഷ്ണപ്പയുടെ എട്ട് വിക്കറ്റ് നേട്ടം. 

ശിവ്‌മോഗ ലയേണ്‍സും, ബെല്ലാരി ടസ്‌കേഴ്‌സും തമ്മിലുള്ള മത്സരത്തിലാണ് കൃഷ്ണപ്പ തകര്‍ത്തു കളിച്ചത്. കൃഷ്ണപ്പയുടെ മികവില്‍ ശിവ്‌മോഗ ലയേണ്‍സ് 70 റണ്‍സിന്റെ ജയം പിടിച്ചു. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഓള്‍റൗണ്ട് മികവിന് പിന്നാലെ, തന്റെ ബാറ്റിങ് പ്രകടനമാണോ, ബൗൡാണോ കൂടുതല്‍ ആസ്വദിച്ചത് എന്ന ചോദ്യം വന്നപ്പോള്‍, എന്റെ ഗേള്‍ഫ്രണ്ടിന്റെ ചിരിയാണ് ഞാന്‍ ആസ്വദിച്ചത് എന്നായിരുന്നു കൃഷ്ണപ്പയുടെ വാക്കുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം