Sports

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ധോനി ആദ്യം വന്നത് എന്റെ അടുത്ത്, അപ്പോഴും സംസാരിച്ചത് ഗ്രൗണ്ടിനെ പറ്റി: ബാലാജി 

'അന്ന് പരിശീലനം കഴിഞ്ഞും ധോനി എന്റെ അടുത്തെത്തി. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് എനിക്ക് അറിയില്ലായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ധോനിയുടെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ച അലയൊലികള്‍ അവസാനിച്ചിട്ടില്ല. ആഗസ്റ്റ് 15ന് വൈകുന്നേരം ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴിയാണ് തന്റെ തീരുമാനം ധോനി ലോകത്തെ അറിയിച്ചത്. പ്രഖ്യാപനം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശേഷം ധോനി പോയത് ഇന്ത്യന്‍ മുന്‍ ബൗളര്‍ ലക്ഷ്മീപതി ബാലാജിയുടെ അടുത്തേക്കാണ്. എന്നാല്‍ ആ സമയം ധോനി തീരുമാനം പ്രഖ്യാപിച്ച വിവരം ബാലാജിക്ക് അറിയില്ലായിരുന്നു. 

ബാലാജി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എല്ലാ ദിവസവും പരിശീലനം കഴിഞ്ഞ് ധോനിയുമായി പിച്ചിനെ കുറിച്ചും പരിശീലനത്തെ കുറിച്ചുമെല്ലാം സംസാരിക്കും. അന്ന് പരിശീലനം കഴിഞ്ഞും ധോനി എന്റെ അടുത്തെത്തി. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് എനിക്ക് അറിയില്ലായിരുന്നു. പിച്ചില്‍ കൂടുതല്‍ വെള്ളമൊഴിച്ച് നനയ്ക്കാന്‍ ഗ്രൗണ്ട്‌സ്മാനോട് പറഞ്ഞിട്ടുണ്ടെന്ന് ധോനി എന്നോട് പറഞ്ഞു. ഞാന്‍ ശരിയെന്നും പറഞ്ഞു...ബാലാജി പറയുന്നു. 

പിന്നെയാണ് ധോനി വിരമിച്ച കാര്യം ഞാന്‍ അറിയുന്നത്. എല്ലാത്തിനോടും ധോനി ഒരു അകലം സൂക്ഷിക്കാറുണ്ട്. ധോനിയുടെ രീതി അതാണ്. എത്ര പ്രധാനപ്പെട്ട സംഭവമാണെങ്കിലും ധോനി അത് സ്വാഭാവികമായി ചെയ്യും. എന്തൊക്കെ സംഭവിച്ചാലും ധോനി മുന്‍പോട്ട് പോവുമെന്നും ക്രിക്കറ്റ് കണക്റ്റഡ് ഷോയില്‍ ബാലാജി പറഞ്ഞു. 

അവസാന 6 പന്തില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെങ്കില്‍് ഞാന്‍ തെരഞ്ഞെടുക്കുന്ന താരം ധോനിയായിരിക്കും. ധോനിയെ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുന്ന ധോനിയെ കുറിച്ച് കേട്ടിരുന്നു. ധോനിയോളം സ്വാധീനം ചെലുത്തിയ ക്രിക്കറ്റ് താരം രണ്ടായിരത്തി രണ്ടിന് ശേഷം ഉണ്ടായിട്ടില്ലെന്നും ബാലാജി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

SCROLL FOR NEXT